-
തിരുവനന്തപുരം: സീ ഷെല്‍സില്‍ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34), തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സ് പോലീസിന്റെ പിടിയിലായത്
കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവര്‍ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി കടന്ന് സീഷെല്‍സ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെല്‍സില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഭാര്യമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി സീഷെല്‍സ് ഇന്ത്യന്‍ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.
Content Highlights: norka roots


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..