'ഫ്രണ്ടിന്റെ വീടിനടുത്തെത്തിയപ്പോഴാണ് നായ ചാടി വീണത്, സൈക്കിള്‍ മേലേക്ക് മറിഞ്ഞു';നൂറാസ് പറയുന്നു


സ്വന്തം ലേഖിക

. (Photo: .)

കോഴിക്കോട്: "വൈകുന്നേരം പള്ളീൽ പോവാൻ ഫ്രണ്ടിനെ വിളിക്കാൻ പോയതാ, ഓൻ്റെ വീടിൻ്റെ അടുത്ത് എത്തിയപ്പോഴാ നായ ചാടി വീണത്", കഴിഞ്ഞ ദിവസം കോഴിക്കോട് അരക്കിണറിൽ നായയുടെ കടിയേറ്റ 12 വയസുകാരൻ നൂറാസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ.

വൈകുന്നേരം 3.30 ഓടെയാണ് നൂറാസ് സുഹൃത്തിൻ്റെ വീടിന് മുന്നിൽ എത്തിയത്. ആ സമയം തൊട്ടടുത്ത ഇടവഴിയിലൂടെ ഒരു നായ വന്നു. അതിനെ പേടിച്ച് സൈഡിലേക്ക് ഒതുങ്ങി. ആ നായ പോവുകയും ചെയ്തു.

ഇതിന് ശേഷം സൈക്കിൾ എടുത്തപ്പോള്‍ തൊട്ടുപിന്നാലെ വന്ന നായയാണ് മേലേയ്ക്ക് ചാടി വീണത്. നായ ചാടിയപ്പോൾ സൈക്കിൾ മറിഞ്ഞ് നൂറാസ് സൈക്കിളിൻ്റെ അടിയിൽപ്പെട്ടു. എഴുന്നേല്‍ക്കാന്‍ പറ്റിയില്ല. അപ്പോഴേക്കും നായ കടിച്ചു, ഒരു വിധം എണീറ്റ് സുഹൃത്തിൻ്റെ വീട്ടിലേക്ക് ഓടിയപ്പോൾ നായ പിന്നാലെ വന്ന് കയ്യിൽ കടിച്ചെന്നും നൂറാസ് പറയുന്നു.

സുഹൃത്തിൻ്റെ വീട്ടുകാരാണ് നായയെ ഓടിച്ച് നൂറാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ നൂറാസ് വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസം 4 പേർക്കാണ് അരക്കിണറിൽ നായയുടെ കടിയേറ്റത്.

Content Highlights: Nooraz attacked by stray dog in Arakkinar shares incident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented