പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കേരള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ തുറക്കും. മിനിമം ജീവനക്കാര്‍ മാത്രമാവും സ്ഥാപനങ്ങളില്‍ ഉണ്ടാവുക. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാവുമെന്ന് കരുതുന്നതായും അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളര്‍ച്ചയിലും സാധാരണക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലു ധനകാര്യസ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ മൂലം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നതിനായി ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020ഏപ്രില്‍ 16ലെ ഉത്തരവ് വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നന്ദി പറയുന്നുവെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..