തിരുവനന്തപുരം:  അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര തീരുമാനം വന്നുവെങ്കിലും ബസു മുഖനേയുള്ള യാത്ര കേരളത്തെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാള്‍, ആസ്സാം, ഒഡീഷ, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ഇവരെ ബസ്സുകളില്‍ ഇത്രയും ദൂരം എത്തിക്കുന്നത് രോഗം പടരാനുള്ള സാഹചര്യമുണ്ടാകും. അതുകൊണ്ട് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കാന്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തില്‍ 3,60000 അതിഥി തൊഴിലാളികളാണ് 20826 ക്യാമ്പുകളിലായി താമസിച്ച് വരുന്നത്.  ഇവരില്‍ ഭൂരിഭാഗം പേരും സ്വന്തം നാട്ടിലേക്ക് പോവണമെന്ന് ആഗ്രഹിച്ച് നില്‍ക്കുന്നവരാണ്. ഇത്രയും ആളുകളെ ബസ്സില്‍ ഒരുമിച്ച് കൊണ്ടുപോവുമ്പോള്‍ സാമൂഹിക അകലം പാലിക്കാനോ മറ്റോ സാധിക്കില്ല. ഇത് രോഗബാധയ്ക്കും കാരണമാവും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ട്രെയിനിലാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെ ഇവരുടെ ചികിത്സയും മറ്റും നോക്കാം. ഭക്ഷണവും വെള്ളവും ഉണ്ടാവുകയും ചെയ്യും. ഏതായാലും അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ യാത്രാ അവസരം ഒരുങ്ങുന്നു എന്ന് തന്നെ കരുതാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്രമം പാലിച്ച് മാത്രമേ ഇവരെ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ. എല്ലാവരും ഒരുമിച്ച് യാത്രയ്‌ക്കൊരുങ്ങുന്നതിനാല്‍ സംഘര്‍ഷങ്ങള്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതെല്ലാം  പൂര്‍ണമായും തടയേണ്ടതുണ്ട്. ഇതിന് പോലീസിന് നിര്‍ദേശം  കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14 പേര്‍ക്ക് രോഗമുക്തി | Read More..

അതിഥി തൊഴിലാളികളുടെ യാത്ര: ബസ്സ് മാര്‍ഗം പ്രായോഗികമല്ല; ട്രെയിന്‍ ആവശ്യം ഉന്നയിച്ചു- മുഖ്യമന്ത്രി | Read More..

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു | Read More..

കേരളത്തിനു പുറത്തുള്ളവര്‍ ബന്ധുക്കളെ കാണാനായി ഈ സന്ദര്‍ഭം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി | Read More..

സംസ്ഥാനത്ത് അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നും രോഗബാധ ഉണ്ടാവുന്നു- മുഖ്യമന്ത്രി | Read More..

വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും | Read More..

4 പുതിയ ഹോട്ട്സ്പോട്ടുകള്‍, മാസ്‌ക് ധരിക്കാത്തതിന് 954 കേസ്  | Read More..

 

Content Highlights:Non Stop Train Mandatory For Migrant Labours By CM