അനു ഇനിയും ജീവിക്കും, ഒന്നരക്കോടി കിട്ടിയാൽ..; പ്രതീക്ഷ കാർ ടി സെൽ തെറാപ്പിയിൽ


ലിംഫ് നോഡ്‌സിനെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് അനു ജോർജിന്റെയും കുടുംബത്തിന്റെയും ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത്.

ഭർത്താവ് മാർട്ടിൻ വി. ജോർജ്, മക്കളായ ആൻജലീന, ഇസബെല്ല എന്നിവർക്കൊപ്പം അനു ജോർജ്

കാട്ടിക്കുളം (വയനാട്): പൂമ്പാറ്റയെപ്പോലെ മുറ്റംനിറയെ പാറിനടക്കുകയാണ് രണ്ടരവയസ്സുകാരി ഇസബെല്ല. അമ്മയെ കാണാൻ ദിവസവും വീട്ടിൽ ഒട്ടേറെപ്പേരെത്തുന്നു. എല്ലാവരോടും ചിരികളിവർത്തമാനങ്ങളോടെ ഇടപഴകുന്ന ഈ കുഞ്ഞുമോൾക്കറിയില്ല അമ്മയുടെ അസുഖത്തെപ്പറ്റി... ഇസബെല്ലമോൾക്ക് അമ്മയുടെ വാത്സല്യം എന്നും ലഭിക്കണമെങ്കിൽ കരുണയുള്ളവർ കനിയണം. നോൺ ഹോഡ്‌ജകിൻസ് ലിംഫോമ (എൻ.എച്ച്.എൽ.) എന്ന അസുഖം ബാധിച്ച് ജീവൻ നിലനിർത്താൻ കൈനീട്ടുകയാണ് ഇസബെല്ലയുടെ മുപ്പത്തഞ്ചുകാരിയായ അമ്മ അനു. ഒപ്പം കുടുംബാംഗങ്ങളും.

ലിംഫ് നോഡ്‌സിനെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് അനു ജോർജിന്റെയും കുടുംബത്തിന്റെയും ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത്.നഴ്‌സായ അനു മൂന്നുവർഷമായി ജോലിക്കു പോകുന്നില്ല. 2011 മുതൽ 2019 വരെ മസ്കറ്റിൽ നഴ്‌സായി ജോലിചെയ്തു. ഇളയകുട്ടിയെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടിലേക്ക് തിരിച്ചത്. ആറരവയസ്സുള്ള ആൻജലീന എന്നൊരു പെൺകുട്ടികൂടിയുണ്ട് അനുവിന്. മൂത്തമകൾ കൈക്കുഞ്ഞായിരിക്കുമ്പോൾ അപ്പനെയും അമ്മയെയും ഏൽപ്പിച്ച് വിദേശത്ത് ജോലിയിലായിരുന്നു അനു. ഇളയകുട്ടിക്ക് ഈ അവസ്ഥയുണ്ടാകരുതെന്ന് കരുതിയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയത്. ഇതിനിടെയാണ് രക്താർബുദം വില്ലനായെത്തിയത്. 65 വയസ്സ് പിന്നിട്ട പിതാവ് ജോർജിനും മാതാവ് ഗ്രേസിക്കും വാർധക്യകാലത്ത് സ്വസ്ഥമായിരിക്കണമെന്നുണ്ട്. മകളുടെ ജീവിതാവസ്ഥ കാണുമ്പോൾ മനസ്സറിഞ്ഞ് ചിരിക്കാൻപോലും ഇവർക്കാവുന്നില്ല. അനുവിന്റെ ഭർത്താവ് മാർട്ടിന്റെയും സ്ഥിതി ഇതുതന്നെയാണ്. ഇറാഖിൽ ഏഴുവർഷം ജോലിചെയ്തു. കുടുംബത്തിലെ പ്രാരബ്ധങ്ങൾ കാരണം ഇതുവരെ ഒന്നും സമ്പാദിക്കാനായിട്ടില്ല. എൺപത് വയസ്സ് പിന്നിട്ട അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് മാർട്ടിന്റേത്.

“വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടായി. രണ്ടരവർഷമാണ് ഒരുമിച്ച് കഴിയാൻ കഴിഞ്ഞത്. ഭാര്യയുടെ അസുഖം തിരിച്ചറിഞ്ഞശേഷം രണ്ടുവർഷംമുമ്പ് ജോലി ഉപേക്ഷിച്ച് വരുകയായിരുന്നു.” -മാർട്ടിൻ പറഞ്ഞു. കടമെടുത്തും മറ്റും കാട്ടിക്കുളം അമ്മാനിയിൽ നിർമിച്ച വീട്ടിൽ ഇവർ താമസം തുടങ്ങിയിട്ട് ഒരുവർഷമേ ആയുള്ളൂ.

കീമോ തെറാപ്പി, റേഡിയേഷൻ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നിവയെല്ലാം ഇതിനകം നടത്തി. ഇതിന് നാല്പത് ലക്ഷത്തിൽപ്പരം രൂപ ചെലാവായി. സുഹൃത്തുക്കളും ബന്ധുക്കളും നന്നായി സഹായിച്ചു. ഇനിയൊരാളോട് സഹായത്തിന് ആവശ്യപ്പെടാനാവില്ലെന്ന് അനുവും മാർട്ടിനും പറയുന്നു.

കാർ ടി സെൽ തെറാപ്പിമാത്രമാണ് അനുവിന് ജീവിതം തിരിച്ചുകിട്ടാനുള്ള ഏകചികിത്സ. ഈ ചികിത്സയ്ക്ക് ഇസ്രയേലിലേക്ക് പോകണം. ചുരുങ്ങിയത് ഒന്നരക്കോടിയെങ്കിലും വേണം. പകുതി തുക കെട്ടിവച്ചാൽമാത്രമേ ശസ്ത്രക്രിയക്കുള്ള തീയതിയെങ്കിലും കിട്ടൂ. കോഴിക്കോട് എം.വി.ആർ. കാൻസർ സെന്ററിലാണ് നിലവിൽ ചികിത്സ.

അനുവിന്റെ ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുന്നതിനായി ഒ.ആർ. കേളു എം.എൽ.എ., തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

സഹായിക്കാൻ താത്‌പര്യമുള്ളവർക്ക് അനുവിന്റെപേരിൽ എൻ.ഐ.ടി. കാലിക്കറ്റ് എസ്.ബി.ഐ. ശാഖയിലുള്ള 40819653306 അക്കൗണ്ട് വഴി സഹായം നൽകാം (ഐ.എഫ്.എസ്.സി.- SBIN0002207). 7902747537 എന്ന ഫോൺനമ്പറിൽ അനുവിന്റെ കുടുംബത്തെ ബന്ധപ്പെടാം.

Content Highlights: non hodgkin's lymphoma victim anu, kattikkulam wayanad seeking financial support for her treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented