കോട്ടയം: സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ജോസ് പക്ഷത്തിനുള്ള കെണിയാക്കി മാറ്റാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ഈ മാസം 27-നാണ് നിയമസഭയില്‍ യുഡിഎഫിന്റെ പ്രമേയം വരുക.
സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുന്നതിനായി ജോസ് പക്ഷം എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുമെന്നാണ് പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നും ജോസഫ് പറയുന്നു.
യുഡിഎഫില്‍ നിന്ന് പുറത്താക്കിയെങ്കിലും അയോഗ്യത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജോസ് വിഭാഗം എംഎല്‍എമാരായ എന്‍.ജയരാജും റോഷി അഗസ്റ്റിനും മുന്നണിക്ക് വോട്ട് ചെയ്യേണ്ടിവരുമെന്നും ജോസഫ് കണക്കാക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജയിച്ച അഞ്ച് എംഎല്‍എമാരില്‍ രണ്ടു പേരാണ് നിലവില്‍ ജോസ് വിഭാഗത്തിനൊപ്പമുള്ളത്. മൂന്നുപേര്‍ ജോസഫിനൊപ്പമാണ്. വിപ്പ് വിപ്പ് ലംഘിക്കാന്‍ ജോസ് പക്ഷ എംഎല്‍എമാര്‍ തയ്യാറാവില്ലെന്ന് ജോസഫും യുഡിഎഫും കരുതുന്നു. അതുവഴി ജോസ്.കെ മാണിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം.
അതേ സമയം തന്നെ ചിഹ്നം സംബന്ധിച്ചും പാര്‍ട്ടിയുടെ അവകാശ വാദം സംബന്ധിച്ചുമുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസ് വിഭാഗം പറയുന്നത്. പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിലവിലെ അവരുടെ പദ്ധതി.
അവിശ്വാസ പ്രമേയം പരിഗണിക്കുമോ വോട്ടിനിടുമോ എന്നതിനെ ആശ്രയിച്ചാണ് ഈ രാഷ് ട്രീയ നീക്കങ്ങളുടെയെല്ലാം ഭാവി.
Content Highlights: No-confidence motion against Speaker p sreeramakrishnan-kerala congress conflict
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..