ശബരിമല. ഫോട്ടോ: ജി. ശിവപ്രസാദ്/ മാതൃഭൂമി
കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസോ വിഐപി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏവിയേഷന്‍ ഓപ്പറേറ്റര്‍ ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്കാന് പാടില്ലെന്നും ദേവസ്വം ബോര്‍ഡ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.
നിലയ്ക്കല്‍ എത്തിക്കഴിഞ്ഞാല്‍ എല്ലാവരും സാധാരണ അയ്യപ്പഭക്തരാണ്. അവിടെ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിഐപി ദര്‍ശനത്തിനോ അല്ലെങ്കില്‍ ഹെലികോപ്റ്റര്‍ സര്‍വീസിനോ വേണ്ടിയുള്ള പരിഗണനയോ അതിനുള്ള സാധ്യതകളോ ഉണ്ടാകാരുതെന്നും അനാവശ്യമായ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വിലക്കണമെന്നും കോടതി പറഞ്ഞു.
എന്‍ഹാന്‍സ് ഏവിയേഷന്‍ എന്ന സ്വകാര്യസ്ഥാപനം എറണാകുളത്തുനിന്നും ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് വാഗ്ദാനം ചെയ്ത് പരസ്യം നല്കിയ സംഭവത്തില്‍ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തില്‍ സ്ഥാപനത്തോടും സര്‍ക്കാരിനോടും വിശദീകരണം തേടിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
Content Highlights: no VIP darshan allowed at sabarimala, high court asks devaswom board to ensure this
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..