റവന്യൂ മന്ത്രി കെ.രാജൻ
തിരുവനന്തപുരം: കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി പിന്വലിക്കപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്. നിലവില്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകല്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'പദ്ധതി പിന്‍വലിച്ചതായി നമുക്കറിയില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. അതിലൊരു അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് അനിവാര്യമായ ചില നടപടിക്രമങ്ങളിലേക്ക് പോകണം എന്നുള്ളതുകൊണ്ടും റെയില്‍വേ ബോര്‍ഡിന്റെ അനുവാദം കിട്ടിയതിന് ശേഷമേ ആ നടപടികളിലേക്ക് പോകൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലും നിലവില്‍ അതിന് ചുമതലപ്പെടുത്തിയവരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാം എന്ന് മാത്രമേ ഇന്ന് കൊടുത്ത നിര്‍ദേശത്തിന് അര്‍ഥമുള്ളൂ' റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഈ ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂമിയേറ്റെടുക്കാനുള്ള റെയില്‍വേയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുവാദം ലഭ്യമായതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് പോകുകയുള്ളൂവെന്നും കെ.രാജന് വ്യക്തമാക്കി.
Content Highlights: No uturn in K Rail, just transfer of designated officials to another route-Revenue Minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..