തിരുവനന്തപുരം: ലോക്ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകും. ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകളിൽ വഴി ഭക്ഷണം എത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ വേളയിൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സ്വയം സാക്ഷ്യപത്രത്തോടെ പോവുകയും ചെയ്യാം. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ വണ്ടി പിടിച്ചെടുക്കുക മാത്രമല്ല കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്റെ വളരെ ചെറിയ ഭാഗം വാക്സിൻ മാത്രമേ ഈ മാസം കിട്ടാൻ സാധ്യതയുള്ളു. ഇവ കിട്ടുന്ന മുറയ്ക്ക് മുൻഗണന അനുസരിച്ച് വിതരണം ചെയ്യും. കേന്ദ്രവുമായി തുടർന്നും ബന്ധപ്പെട്ട് ആവശ്യമായ വാക്സിൻ ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

content higlights: no one will starve in lockdown, food will be delivered toneedy - pinarayi vijayan