നാദാപുരം: പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണെന്നും അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുതുക്കിയ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നാദാപുരത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേതാക്കളുടെ പെരുമാറ്റവും പ്രവര്‍ത്തനവും കൃത്യമായി വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. ബിജെപിയില്‍ പുനഃസംഘടന തുടരുമെന്നും സംഘടനയുടെ താഴേത്തട്ടുവരെ അഴിച്ചുപണിയുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പാര്‍ട്ടി കമ്മിറ്റികള്‍ ചെറുതാക്കും. പാര്‍ട്ടി ഭാരവാഹികള്‍ സമൂഹമാധ്യമങ്ങള്‍ ഇടപെടുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണം. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Read More - ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

പ്ലസ്ടു-പ്ലസ് വണ്‍ പ്രവേശനത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റ് കിട്ടാനില്ല. ഈ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. കെ-റെയില്‍ അശാസ്ത്രീയമായ വികസന പദ്ധതിയാണ്. ലാഭരഹിതമായതിനാല്‍ 10 വര്‍ഷം മുമ്പ് ഉപേക്ഷിക്കപ്പെട്ടതാണ് കെ-റെയില്‍. കെ-റെയിലിന്റെ പേരില്‍ ഭൂമി എറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള നിക്ഷിപ്ത താത്പര്യം മാത്രമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയായ വിവാദ നായികയ്ക്ക് സര്‍ക്കാരിലും സിപിഎമ്മിലും വലിയ സ്വാധീനമാണുള്ളത്. സര്‍ക്കാരുമായി അവര്‍ക്ക് പല ഇടപാടുകളുമുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ കൊള്ളയ്ക്കും ശബരിമലയ്‌ക്കെതിരായ വ്യാജ ചെമ്പോലയ്ക്കും പിന്നില്‍ സര്‍ക്കാരിന്റെ സഹായമുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പലതും മറിച്ചുവെക്കാനുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read More - ബിജെപിയില്‍ അഴിച്ചുപണി: സുരേന്ദ്രന്‍ തുടരും, അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി

content highlights: no one will be allowed to violate party discipline says k surendran