'കാല് കുത്തേണ്ടത് വെള്ളക്കെട്ടില്‍; വോട്ട് ചോദിച്ച് ഇനി ആരും ഇവിടേക്ക് വരേണ്ട' - കൊച്ചിയിലെ വീട്ടമ്മ


Photo: Screengrab

കൊച്ചി: കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം കയറിയതോടെ പലരും ദുരിതത്തിലായി. പ്രദേശത്ത് ഒരു മഴ പെയ്യുമ്പോൾ വെള്ളം കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നിരന്തരം അധികൃതരെ അറിയിച്ചിട്ട് ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് കൊച്ചിയിലെ വീട്ടമ്മ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് വീട്ടമ്മ ദുരിതം വിവരിച്ചത്.

'രാവിലെ ഉണര്‍ന്നാല്‍ കാല് കുത്തേണ്ടിവരുന്നത് വെള്ളക്കെട്ടിലാണ്. പലതവണ മുൻസിപ്പാലിറ്റിയിൽ പരാതി നൽകിയിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ജനപ്രതിനിധികളിൽ ആരെക്കൊണ്ടും ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഇനി വോട്ട് ചോദിച്ച് ആരും ഇങ്ങോട്ട് വരണ്ട, ഒരു പാർട്ടിക്കാരും വരണ്ട' - വീട്ടമ്മ പറയുന്നു.

Content Highlights: Reaction of Kochi native about their house being submerged in Heavy Rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented