രാജ്നാഥ് സിങ് | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചൈനയുടെ ഈ സമീപനമാണ് അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ സൈന്യത്തിന്റെ പട്രോളിങ്ങില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി. പരമ്പരാഗത സൈനിക പോസ്റ്റുകളില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്‍വാങ്ങേണ്ടിവന്നതായുള്ള മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
Content Highlights: No One Can Stop Army From Patrolling": On Ladakh, Rajnath Singh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..