ജിഫ്രി മുത്തുക്കോയ തങ്ങൾ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: മലപ്പുറം സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സമസ്ത. താനും സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ല. രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും ജിഫ്രി കോയ തങ്ങൾ. സിപിഎം വിരുദ്ധ പ്രമേയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നു. സമസ്തയുടെ വേദികൾ രാഷ്ട്രീയ പ്രചാരണത്തിനായി ലീഗ് ഉപയോഗിക്കുകയാണെന്നും കമ്മ്യൂണിസത്തിനെതിരായ സമസ്ത സമ്മേളനത്തിലെ പ്രമേയം ഇതിന്റെ ഭാഗമാണെന്നുമായിരുന്നു മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം.
സമസ്തക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ബന്ധമുണ്ട്. അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..