രണ്ടാം ദിനവും ഏറ്റെടുക്കാനാളില്ലാതെ 'ഇന്ദുലേഖ'യിലെ നായകന്റെ മൃതദേഹം; ബന്ധുക്കള്‍ക്കായി അന്വേഷണം


രാജ് മോഹൻ

തിരുവനന്തപുരം: ഏറ്റെടുക്കാന്‍ ആളെത്താതെ 'ഇന്ദുലേഖ' സിനിമയിലെ നായകന്‍ രാജ്മോഹന്റെ മൃതദേഹം രണ്ടാം ദിനവും മോര്‍ച്ചറിയില്‍. മൃതദേഹം ഏറ്റെടുത്തു സംസ്‌കരിക്കാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി മുന്നോട്ടുവന്നെങ്കിലും ബന്ധുക്കള്‍ക്കായി കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലും നിയമപ്രശ്‌നങ്ങളുള്ളതിനാലും അക്കാര്യത്തില്‍ തീരുമാനമായില്ല.

ചന്തുമേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനംചെയ്ത 'ഇന്ദുലേഖ' സിനിമയില്‍ മാധവന്‍ എന്ന നായകവേഷം ചെയ്ത രാജ്മോഹന്‍ ഞായറാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചത്.

അവസാനകാലത്ത് അനാഥാലയത്തിലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആരുമെത്താത്തതിനെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

കലാനിലയം കൃഷ്ണന്‍ നായരുടെ മരുമകന്‍കൂടിയായിരുന്നു രാജ് മോഹന്‍.

ഇദ്ദേഹം പിന്നീട് വിവാഹബന്ധം ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു.

എം.എ., എല്‍.എല്‍.ബി. ബിരുദധാരിയായിരുന്ന രാജ്മോഹന്‍, സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്.

ഇദ്ദേഹം പഠിപ്പിച്ചിരുന്ന രണ്ടു വിദ്യാര്‍ഥികളാണ് ഈഞ്ചയ്ക്കലിലെ കുടിലില്‍ പരിതാപകരമായ ചുറ്റുപാടില്‍ കഴിഞ്ഞിരുന്ന രാജ്മോഹനെ അനാഥാലയത്തിലെത്തിച്ചത്.

ഇവരെ ചൊവ്വാഴ്ച പോലീസ് വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. മൃതദേഹം അനാഥമായി കിടക്കുന്നതു ചൂണ്ടിക്കാട്ടി പുലയനാര്‍കോട്ടയിലെ അനാഥാലയം അധികൃതര്‍ സാമൂഹ്യനീതി വകുപ്പിനു കത്തുനല്‍കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് പോലീസിനോട് ഇദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ചും സ്വത്തുവിവരങ്ങളെക്കുറിച്ചും കൂടതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

ഈ അന്വേഷണം പൂര്‍ത്തിയായാല്‍ ബുധനാഴ്ച മൃതദേഹം ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര അക്കാദമി.

Content Highlights: no one came to accept actor rajmohan deadbody

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented