പത്തനംതിട്ട: കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമുണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും നേരത്തെ പ്രതികരിച്ചിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായത്.

Content Highlights: No need to change KPCC leadership in Kerala says  Oommenchandy