സെക്രട്ടേറിയേറ്റിലും പരിസരത്തും സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് വിലക്ക് 


ആര്‍. അനന്തകൃഷ്ണന്‍| മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയല്‍- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയില്‍ വരുന്ന ഭാഗത്തും ഇനിമുതല്‍ ചിത്രീകരണം അനുവദിക്കില്ല എന്ന സര്‍ക്കുലര്‍ ആഭ്യന്തരവകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്കായി നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിക്കാറുണ്ട്. നേരത്തെ സിനിമാ-സീരിയല്‍ ചിത്രീകരണത്തിന് അനുമതി നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത് സെക്രട്ടേറിയേറ്റിനും സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കും സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു.

സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകള്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ പറയുന്നു.

ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റില്‍ ചിലപ്പോള്‍ മോടിപിടിപ്പിക്കലുകള്‍ നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റ് പൈതൃക കെട്ടിടമാണ്. ഇതിന് കേടുപാടുണ്ടാക്കുന്ന വിധത്തിലുള്ള മോടിപിടിപ്പിക്കലുകളും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇനി ചിത്രീകരണം അനുവദിക്കുകയുള്ളൂ.

കഴിഞ്ഞ കുറച്ചുകാലമായി സെക്രട്ടേറിയേറ്റും പരിസര പ്രദേശവും വലിയ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് നിരവധി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയേറ്റ് സംരക്ഷണച്ചുമതലയുള്ള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Content Highlights: no movie-serial shooting in around of secretariat

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented