റെയിൽവേ സ്‌റ്റേഷനിൽ ഇനി കാത്തുനിൽക്കേണ്ട; തിരക്കില്ലാതെ ടിക്കറ്റെടുക്കാൻ ക്യു.ആർ. കോഡ് തയ്യാർ


സാധാരണ ടിക്കറ്റെടുക്കാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പതിച്ചിരിക്കുന്ന ക്യു.ആർ. കോഡ്

കോഴിക്കോട്: ക്യു.ആർ. കോഡ് സ്കാൻചെയ്ത് സാധാരണ ടിക്കറ്റെടുക്കാനുള്ള സംവിധാനം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും. മൊബൈലിൽ റിസർവേഷനല്ലാത്ത സാധാരണ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവർത്തിക്കുക. പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് സംവിധാനം നിലവിൽ വന്നുകഴിഞ്ഞു.

പുതിയ സംവിധാനം സെപ്റ്റംബർ 25-ന് നിലവിൽ വന്നെങ്കിലും അത്രപരിചിതമല്ലാത്തതിനാൽ ആളുകൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. ഇപ്പോഴും കൗണ്ടറുകൾക്ക് മുന്നിൽ ക്യൂ നിന്ന് തന്നെയാണ് യാത്രക്കാർ ടിക്കറ്റെക്കുന്നത്.

യു.ടി.എസ്. ആപ്പ് പ്രകാരം റെയിൽവേപ്പാളത്തിന് 15 മീറ്റർ ഉള്ളിൽവെച്ച് ടിക്കറ്റെടുക്കാനാവില്ല. അതിനാൽ സ്റ്റേഷനിൽവെച്ച് ടിക്കറ്റെടുക്കാനാവില്ലായിരുന്നു. ടിക്കറ്റെടുക്കണമെങ്കിൽ സ്റ്റേഷന്റെ പുറത്തുപോകേണ്ട സ്ഥിതിയായിരുന്നു. മാത്രമല്ല യാത്രതുടങ്ങുന്ന സ്റ്റേഷനും അവസാനിപ്പിക്കുന്ന സ്റ്റേഷനും മറ്റും രേഖപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തിയത്. ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ സ്കാൻ ചെയ്യുന്ന സ്റ്റേഷനിൽനിന്ന് യാത്ര തുടങ്ങുംവിധം ആവശ്യമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിനായി സ്റ്റേഷനുകളിൽ കൗണ്ടറിന് പരിസരത്തും മറ്റുമായി ക്യു.ആർ. കോഡ് പതിച്ചിട്ടുണ്ട്.

മുമ്പ് മുൻകൂട്ടി പണം അടയ്ക്കേണ്ട റെയിൽ വാലറ്റ് വഴിയായിരുന്നു ടിക്കറ്റ് എടുക്കേണ്ടിയിരുന്നത്. ഇത് യാത്രക്കാർക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ ആപ്പിൽ പുതുതായി യു.പി.ഐ. സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആപ്പിൽനിന്ന് ഗൂഗിൾ പേ, പേ ടി.എം. പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ടിക്കറ്റിന്റെ പകർപ്പെടുക്കാനോ, മറ്റാർക്കെങ്കിലും കൈമാറാനോ കഴിയില്ല. ടിക്കറ്റ് പരിശോധകന് ആപ്പ് തുറന്ന് ടിക്കറ്റ് പരിശോധിക്കാനാവും.

കോഴിക്കോട് പോലുള്ള തിരക്കുള്ള സ്റ്റേഷനുകളിൽ യാത്രക്കാർ വർധിക്കുന്ന സമയത്ത് കൗണ്ടറിലെ തിരക്ക് കാരണം പലരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാറുണ്ട്. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നത് കുറയ്ക്കുന്നത് വഴി വരുമാനം കൂട്ടാമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ക്യു.ആർ. കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് വ്യാപകപ്രചാരണവും റെയിൽവേ നൽകുന്നുണ്ട്.

ടിക്കറ്റെടുക്കാതെ കയറുന്നവർ തീവണ്ടി യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധകരെ കാണുമ്പോൾ യു.ടി.എസ്. ആപ്പ് വഴി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കാനാണ് പാളത്തിന് 15 മീറ്ററിനുള്ളിൽ ടിക്കറ്റെടുക്കാൻ കഴിയാത്ത രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷനകത്തെത്തിയാൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് മാത്രമേ ടിക്കറ്റെടുക്കാനാവൂ.

ജീവനക്കാരില്ലാത്തതുകൊണ്ട് മിക്കസ്റ്റേഷനുകളിലും ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറയുകയും യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്തിരുന്നു. ഓൺലൈൻ സൗകര്യം വ്യാപകമായതോടെ ദക്ഷിണ റെയിൽവേയിൽ 83 ശതമാനം പേരും ഒാൺലൈനായാണ് ടിക്കറ്റെടുക്കുന്നത്.

എന്നാൽ സാധാരണ ടിക്കറ്റെടുക്കാൻ കൂടുതൽ ആളുകളും കൗണ്ടറുകളെത്തന്നെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിമാറ്റാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

Content Highlights: No more waiting at the railway station; buy tickets without rush QR Code is ready


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented