ആറുവരിപ്പാത വരുന്നു, ജഗതിക്ക് അപകടത്തില്‍ പരിക്കേല്‍ക്കാനിടയായ പാണമ്പ്ര വളവും ഡിവൈഡറും ഇനിയില്ല


By സ്വന്തം ലേഖിക

1 min read
Read later
Print
Share

ഡിവൈഡറിലിടിച്ച് തകർന്ന ജഗതി സഞ്ചരിച്ചിരുന്ന കാർ, ജഗതി ശ്രീകുമാർ

കോഴിക്കോട്: ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് അപകടത്തില്‍ പരിക്കേല്‍ക്കാനിടയായ പാണമ്പ്ര വളവും ഡിവൈഡറും ഇനിയില്ല. ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി അപകടങ്ങള്‍ക്ക് കാരണമായ ഈ വളവ് ഒഴിവാക്കുന്നത്. 2012 മാര്‍ച്ച് 10-ന് പുലര്‍ച്ചെയായിരുന്നു ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറില്‍ കാറിടിച്ചായിരുന്നു അപകടം.

ജഗതി ശ്രീകുമാര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും അനേകം പേരുടെ ജീവിതം നഷ്ടമായ ഇടമാണ് പാണമ്പ്ര വളവെന്ന് പറയുന്നു ഇവിടത്തെ നാട്ടുകാര്‍. വര്‍ഷങ്ങള്‍ക്കുമുന്‍പുണ്ടായ ബസ്സപകടത്തില്‍ 22 പേര്‍ മരിച്ചത് ഉള്‍പ്പെടെ 50 വര്‍ഷത്തിനുള്ളില്‍ 52 പേര്‍ക്ക് ഇവിടെവെച്ച് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വളവും കിഴക്കുവശത്തെ കൊക്കയുമാണ് പാണമ്പ്രയെ അപകട കേന്ദ്രമാക്കിയത്. പിന്നീട് അകടം കുറയ്ക്കാന്‍ റോഡിന് നടുവില്‍ ഡിവൈഡര്‍ വെച്ചപ്പോള്‍ അതും അപകടത്തിന് കാരണമായി. ഡിവൈഡറുകള്‍ പൊളിച്ചുകഴിഞ്ഞു. അടിപ്പാത സ്ഥാപിച്ച് അതിനു മുകളിലൂടെ പ്രധാന പാത കടന്നുപോകും. കാട് കയറിയ പഴയ വെസ്റ്റ് കോസ്റ്റ് റോഡ് ഭൂമികൂടി നിരപ്പാക്കിയാണ് പാണമ്പ്രയില്‍ വളവും കയറ്റിറക്കവും ഒഴിവാക്കുന്നത്. വളവ് ഇല്ലാതാവുകയും പാത ആറ് വരിയാവുകയും സര്‍വീസ് റോഡ് വരുകയും ചെയ്യുന്നതോടെ അപകടങ്ങളും കുറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Content Highlights: no more panambra curve and divider that injured jagathi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Earthquake

1 min

കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023


pinarayi vijayan

2 min

മൂന്നുതരം പാസ്, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭ മേഖലാസമ്മേളനം പണപ്പിരിവ് വിവാദത്തില്‍

Jun 1, 2023

Most Commented