സ്വന്തം വീടിന്റെ ഗൃഹപ്രവേശത്തിനു പോകാന്‍ പോലീസുകാരന് അവധി നല്‍കിയില്ല; എത്തിയത് ചടങ്ങ് കഴിഞ്ഞ്


വീട്ടിലെത്തി രണ്ട് മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു

പ്രതീകാത്മക ചിത്രം/മാതൃഭൂമി

തിരുവനന്തപുരം: അഞ്ച് വര്‍ഷമെടുത്ത് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസുകാരന് അവധി നല്‍കിയില്ല. സംഭവം വിവാദമായതോടെ എസ്.എ.പി. ക്യാമ്പ് കമാന്‍ഡന്റിനോട് എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. കമാന്‍ഡിങ് ഓഫീസര്‍ ബ്രിട്ടോയെ പരിശീലനത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കുകയും ചെയ്തു.

കെ.എ.പി. ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് ദുരനുഭവമുണ്ടായത്. കമാന്‍ഡോ പരിശീലനത്തിനായാണ് ഇദ്ദേഹം എസ്.എ.പി. ക്യാമ്പിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്വന്തം വീടിന്റെ ഗൃഹപ്രവേശച്ചടങ്ങ്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചെങ്കിലും കമാന്‍ഡിങ് ഓഫീസറായ ഉദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. എന്നാല്‍, മറ്റു ചിലര്‍ക്ക് അവധി നല്‍കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്‍കിയെങ്കിലും ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടുകണ്ട് അനുമതി വാങ്ങിയപ്പോഴേക്കും വൈകിയിരുന്നു. ചടങ്ങുകഴിഞ്ഞാണ് വീട്ടിലെത്താനായത്. രണ്ടു മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു.



ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഹിയറിങ് നടത്തി എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

Content Highlights: no leave sanctioned to attend housewarming, complaint against police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented