അതിഥി തൊഴിലാളികള്‍ വേണ്ട, 250 രൂപയ്ക്ക് ജോലിചെയ്യാന്‍ ആളെക്കിട്ടും; വൈറലായി ഫേയ്‌സ്ബുക്ക് പോസ്റ്റ്


കോഴിക്കോട്: കേരളത്തന്റെ പ്രത്യേക തൊഴില്‍ സാഹചര്യത്തില്‍ ചെറുകിട ജോലികള്‍ മലയാളികള്‍ക്കുതന്നെ ചെയ്യാന്‍ അവസരമൊരുക്കുന്നതിനുള്ള ആശയം പങ്കുവെക്കുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. അവിദഗ്ധ തൊഴില്‍ മേഖലയില്‍ അതിഥി തൊഴിലാളികള്‍ക്കു പകരം കുറഞ്ഞ കൂലിയില്‍ മലയാളികളെ തന്നെ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗമാണ് അഡ്വ. സാജു രവീന്ദ്രന്‍ മുന്നോട്ടുവെക്കുന്നത്.

അദ്ദേഹത്തിന്റെ പദ്ധതിയനുസരിച്ച് 250 രൂപ മിനിമം കൂലിയില്‍ മൊബൈല്‍ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് ചെറുകിട ജോലികള്‍ ചെയ്യാന്‍ നമ്മുടെ നാട്ടുകാര്‍ക്കുതന്നെ അവസരമൊരുങ്ങും. മാലിന്യനിര്‍മാര്‍ജനം, പ്ലാസ്റ്റിക് നിരോധനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ ആശങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുള്ള ആളാണ് തിരുവനന്തപുരം കാട്ടക്കട സ്വദേശിയായ സാജു രവീന്ദ്രന്‍.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

കേരളത്തില്‍ സവിശേഷമായ തൊഴില്‍ സഹചര്യമാണ് നിലവിലുള്ളത്. ദിവസക്കൂലിക്ക് (കൂലിവേല) ചെയ്യുന്ന ജോലികള്‍ പ്രധാനമായും ഉള്ളത് ചെറിയ കൃഷിപണികള്‍, വിവിധതരത്തിലുള്ള ക്ലീനിംഗ് ജോലികള്‍, സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യല്‍, സ്‌കില്‍ വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്കുള്ള കൈയാള്‍ പണികള്‍ തുടങ്ങിയവ. ഇത്തരം ജോലികള്‍ ചെയ്യാനും അതിഥി തൊഴിലാളികളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ ജോലികള്‍ നമ്മുടെ നട്ടുകാരെ കൊണ്ടുതന്നെ ചെയ്യിക്കാന്‍ കഴിയും. അതിഥിതൊഴിലാളികളെക്കാളും അവര്‍ ഭംഗിയായി ചെയ്യും.
പറയുന്നത് ഒരു ഫാന്റെസി പ്രോഗ്രാമല്ല. ഉറപ്പയും സാധ്യമാണ്.

നിലവിലുള്ള ജോലി സമയവും ശമ്പളരീതിയും തൊഴില്‍ സംവിധാനവും വച്ച് മലയാളിയെ കൊണ്ടുജോലി ചെയ്യിപ്പിക്കാനാവില്ല.

നിര്‍ദ്ദേശിക്കുന്ന രീതി ഇതാണ്:

മിനിമം ജോലിസമയം രണ്ട് മണിക്കൂര്‍. ആദ്യത്തെ രണ്ട് മണിക്കൂറിന് ശമ്പളം 250 രൂപ (മിനിമം 250 രൂപ) തുടര്‍ന്നുള്ള സമയം ജോലിചെയ്യുന്നതിന് മണിക്കൂറിന് 100 രൂപ വീതം. യൂബര്‍ ഈറ്റ്, െ്രെഡവര്‍ ഹയര്‍ സമാനമായ മൊബൈല്‍ ആപ്പിലൂടെ അടുത്തുള്ള ലഭ്യമായ ജോലിക്കാരെ തിരെഞ്ഞടുക്കാം. ജോലി സമയത്തിന് അനുസരിച്ചുള്ള വേതനവും മൊബൈല്‍ ആപ്പിലൂടെ ഫിക്‌സ് ചെയ്യാം

സാധ്യതകള്‍:

തുടര്‍ച്ചയായി 8 മണിക്കൂര്‍ കായികമായി ജോലിചെയ്യാന്‍ മലയാളികള്‍ തയ്യാറല്ല, അതിനുള്ള ശേഷിയും പലര്‍ക്കും ഇല്ല.
തൊഴില്‍സമയം തൊഴില്‍ എടുക്കുന്നയാള്‍ക്ക് തെരഞ്ഞെടുക്കന്‍ കഴിയുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ധാരാളം പേര്‍ ഇതിന് തയ്യാറവും. ആപ്പിലൂടെ ജോലിയെ സംബന്ധിച്ച ധാരണ ഉണ്ടാക്കാനും അത് എഗ്രി ചെയ്യാനും കഴിയും.

പ്രഷര്‍ വാഷര്‍, വാക്കം ക്ലീനര്‍, അഗ്രി ടൂളുകള്‍ തുടങ്ങിയ ലഘുയന്ത്രങ്ങളുടെ സഹായത്തോടെ ജോലിചെയ്യുന്നവരും ലിസ്റ്റില്‍ ഉണ്ടാവും, ലഘുയന്ത്രങ്ങള്‍ക്ക് വാടക അധികം നല്‍കണം. ജോലിക്കാരെ കുറിച്ച് റിവ്യ്യൂ രേഖപെടുത്താനുള്ള സംവിധാനവും ആപ്പില്‍ ഉണ്ടാവും.അതിലൂടെ നല്ല ജോലിക്കാരെ തിരഞ്ഞെടുക്കനാവും, നന്നയി ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരവും ലഭിക്കും. ജോലിചെയ്യാന്‍ മടിയില്ലാത്തവര്‍ക്ക് പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ ജോലിചെയ്ത് നേടാം.

ഗുണങ്ങള്‍:

ഇതു നടന്നാല്‍ കേരളത്തില്‍ ഒരു വലിയ സാമ്പത്തിക ചലനം ഉണ്ടാവും. രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്ന ജോലികള്‍ ധാരാളമുണ്ട്. ഒരു ജോലിക്കാരനെ മുതലാക്കാന്‍ അത്രയും ജോലി ഉണ്ടാകുന്നത് വരെ കാത്തിരിക്കുന്നത് അവസാനിക്കും.ജോലികള്‍ ഉടനടി തീര്‍ക്കും. 250 രൂപക്കുള്ള ജോലിക്ക് ഇനി 800 രൂപ കൊടുക്കേണ്ടി വരില്ല. കാര്‍ഷിക രംഗത്ത് വമ്പന്‍ ഉല്പാദനവര്‍ദ്ധനവ് ഉണ്ടാവും. മൂന്ന് മൂട് വാഴ വെയ്ക്കാനും ഒരു മൂട് തെങ്ങ് വയ്ക്കാനും ഒരു ദിവസത്തെ കൂലി കൊടുക്കേണ്ടി വരില്ല. വിവിധ തരത്തിലുള്ള ക്ലീനിംഗ് വക്കുകള്‍ മാറ്റി വയ്ക്കാതെ ചെയ്തുതീര്‍ക്കാനവും. ഹോട്ടലില്‍ രണ്ട് മണിക്കൂര്‍ ഊണ് വിളമ്പാന്‍ ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട. സാധ്യതകള്‍ അനന്തമാണ്. സമൂഹത്തിന്റെ താഴെ തട്ടില്‍ കാശ് എത്തിക്കന്‍ പറ്റുന്ന ഒരു നല്ലമര്‍ഗ്ഗം.

വിദ്യാര്‍ത്ഥികള്‍,ആട്ടോറിക്ഷഡൈവര്‍മാര്‍,ചുമട്ട് തൊഴിലാളികള്‍,തൊഴില്‍രഹിതരായ യുവതി യുവാക്കള്‍,പൊതുപ്രവര്‍ത്തകര്‍,രഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകര്‍ അങ്ങെനെ ഒരു വലിയ വിഭാഗം ജനത്തിന് ഈ ആാപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കുറച്ച് സമയം തൊഴിലെടുത്ത് ഒരു അധിക വരുമാനം നേടാം. കേരളത്തിലെ ജനങ്ങളുടെ മൊബയില്‍ ലിറ്ററസിയും സ്വന്തമായി ടൂവീലറുകള്‍ ഉള്ളതും ഈ സംവിധാനത്തിന് കൂടുതല്‍ കരുത്ത് നല്‍കും.
പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ സര്‍ക്കരിന് െ്രെകസസ്സ് മാനേജ് ചെയ്യാനും ഈ സംവിധാനം പ്രയോജനപെടുത്താനാവും

ഇത് ഒരു കണ്‍സെപ്റ്റ് നോട്ട് മാത്രമാണ്. ഇത് കണ്ട് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമാക്കന്‍ ആരെങ്ങിലും തയ്യാര്‍ ആയേക്കാം.നല്ല ഒരു സാമൂഹ്യ സംരഭകന്റെ കൈയില്‍ എത്താന്‍ താങ്ങള്‍ ഈ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്യുക. നമ്മുടെ നാടും നാട്ടുകാരും കൂടുതല്‍ മെച്ചപെടട്ടെ.

Content Highlights: No guest workers, The New Work Model; Viral Facebook post

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


06:39

അമേരിക്ക, ലണ്ടന്‍, ഫ്രാന്‍സ്...; കുഞ്ഞു കടയിലെ കുഞ്ഞു ലാഭത്തില്‍ 61-ലും മോളിച്ചേച്ചി ലോകയാത്രയിലാണ്

May 26, 2022

Most Commented