കമ്പനികള്‍ക്ക് നല്‍കാനുള്ളത് രണ്ടരക്കോടി; വാഹനങ്ങളില്‍ ഇന്ധനമടിക്കാനാകാതെ കേരളാപോലീസ്


ആര്‍.അനന്തകൃഷ്ണന്‍, മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: ഇന്ധന കമ്പനികള്‍ക്ക് നല്‍കാനുള്ള തുക കുടിശ്ശികയായതിനെ തുടർന്ന് വാഹനങ്ങളില്‍ ഇന്ധനമടിക്കാനാകാതെ കേരളാ പോലീസ്. സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനേത്തുടർന്ന് പേരൂര്‍ക്കട പമ്പിലെ ഇന്ധനവിതരണം നിര്‍ത്തി. കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമായി ഇന്ധനമടിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

ഇന്ധനമടിക്കാനുള്ള അധിക പണം സംസ്ഥാന സര്‍ക്കാരിനോട് പോലീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ നിരാകരിച്ചതോടെയാണ് പോലീസില്‍ വലിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഈ മാസം ഇന്ധനമടിക്കാന്‍ പോലീസിന്റെ പക്കല്‍ പണമില്ല. രണ്ടരക്കോടിയോളം രൂപയാണ് വിവിധ ഇന്ധനക്കമ്പനികള്‍ക്ക് പോലീസ് നല്‍കാനുള്ളത്.

2021-22 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പോലീസിന് പണം അനുവദിച്ചിരുന്നു. ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇന്ധനമില്ലാത്തതിന്റെ പേരില്‍ ഡ്യൂട്ടി തടസ്സപ്പെടാന്‍ പാടില്ലെന്നും 45 ദിവസത്തേക്ക് കെഎസ്ആര്‍ടിസിയില്‍ നിന്ന് കടമായി ഇന്ധനമടിക്കാനും ജില്ലാ പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

Content Highlights: no funds to pay for fuel says kerala police as debt rises over two crores

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented