തിരുവനന്തപുരം: പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍.ഡി.എഫില്‍ തുടരാനാകില്ലെന്ന് മാണി സി കാപ്പന്‍ രമേശ് ചെന്നിത്തലയെ അറിയിച്ചെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. 

മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ല. ചര്‍ച്ച നടത്തണമെങ്കില്‍ മുന്നണിയിലെ ഘടക കക്ഷികള്‍ അറിയണം. അല്ലാതെ യാതൊരു വിധ രാഷ്ട്രീയ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും നടത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കാപ്പന്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തിനിടെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Content Highlights: No discussion with Mani C Kappan Ramesh Chennithala rejects Hasan statement