കെ.സുരേന്ദ്രൻ |Screengrab:mathrubhumi news
കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്ന സികെ. ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാന്‍ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തില്‍ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. ആദിവാസി നേതാവായത് കൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ശബ്ദരേഖയില്‍ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പില്‍ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങള്‍ വ്യക്തമാകു. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാള്‍ മുകളിലുള്ള നേതാവിനെയൊ വിളിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കില്‍, ബി.ജെ.പി. നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോള്‍ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങള്‍ തമ്മിലുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ അവരുടെ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ ഭാഗമാണ്.
പ്രസീത വിളിച്ചപ്പോള്‍ അനുഭാവപൂര്‍മായി കാര്യങ്ങള്‍ കേട്ടു. സംഘടനാ സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള പലരും വിളിക്കും. ബി.ജെ.പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം കൈമാറിയതെല്ലാം ഡിജിറ്റല്‍ ട്രാന്‍സാഷന്‍ മുഖേന വ്യവസ്ഥാപിത മാര്‍ഗത്തിലാണ്. ശബ്ദരേഖ മാത്രം കേട്ടുകൊണ്ട് കാര്യങ്ങള്‍ വിലയിരുത്താനാണ് നീക്കമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ല.
തിരഞ്ഞെടുപ്പില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്നു. സി.കെ. ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവന്‍ ഓര്‍ത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഓഡിയോയില്‍ നിന്ന് ആവശ്യമുള്ളകാര്യങ്ങള്‍ ഒഴിവാക്കാനാകും
എന്നെ ആക്ഷേപിക്കാനാണെങ്കില്‍ വേറെ വഴികളുണ്ട്. നിങ്ങള്‍ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.
(പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു. സുരേന്ദ്രനുമായി പണമിടപാടിനെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ശബ്ദരേഖ. പിന്നീട് ട്രഷറര്‍ ഈ ശബ്ദരേഖ ശരിവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.)
Content Highlights: No conversation with CK Janu yet, says BJP chief K. Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..