കപ്പിത്താന്റെ കാബിനിലാണ് കുഴപ്പങ്ങള്‍; അവതാരങ്ങള്‍ ഇറങ്ങി നടക്കുന്ന കെട്ടകാലമെന്ന് വി.ഡി. സതീശന്‍


-

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അവിശ്വസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശന്‍ എംഎല്‍എ. സംസ്ഥാനത്ത് ഇപ്പോള്‍ കെട്ടകാലമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എല്ലാ കുഴപ്പങ്ങളുമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ബഹുമാന്യനായ വ്യക്തിയാണ്. അദ്ദേഹമാണ് ഈ ഭരണത്തിന്റെ കപ്പല്‍ നിയന്ത്രിക്കുന്ന കപ്പിത്താന്‍. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം നിയന്ത്രിക്കുന്ന കപ്പല്‍ നടുക്കടലില്‍ ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കാരണം കപ്പിത്താന്റെ കാബിനില്‍ തന്നെയാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

'മാര്‍ച്ച് നാലിന് സ്വര്‍ണക്കടത്തിനേക്കുറിച്ചും അതു മൂലമുണ്ടാകുന്ന നികുതി ചോര്‍ച്ചയേക്കുറിച്ചും നിയമസഭയില്‍ സംസാരിച്ചപ്പോള്‍ സ്വര്‍ണക്കടത്തിനൊപ്പം കേരളത്തില്‍ ഒരു അധോലോകം വളര്‍ന്നു വരുന്നത് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സ്വര്‍ണക്കടക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് അന്നറിയില്ലായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് സംസ്ഥാനത്തെ ഏറ്റവും പ്രബലവമായ ഓഫീസ്. അതാണ് കള്ളക്കടത്ത് സംഘം ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അവര്‍ വരുതിയിലാക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പില്‍ ലക്ഷങ്ങള്‍ ശമ്പളം നല്‍കി പിന്‍വാതിലില്‍ കൂടി നിയമിച്ചിട്ട് അതറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ വിശ്വസിക്കണോ? മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു.

ഇപ്പോള്‍ സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റും കയറി ഇറങ്ങുന്നു. ഒരു കുഴപ്പവുമില്ലായെന്ന് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ തൊട്ടപ്പുറത്ത് വെളുപ്പാന്‍കാലം വരെ കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. ഇപ്പോള്‍ എല്ലാ കുറ്റങ്ങളും മന്ത്രിമാര്‍ ശിവശങ്കരന്റെ തലയില്‍ കൊണ്ടിടുന്നു.

വിദേശ വിനിമയ ചട്ടം ലംഘിച്ച് ലൈഫ് മിഷന് വേണ്ടി വിദേശത്തുനിന്ന് 20 കോടി കൊണ്ടുവന്നു. ആ തുക എങ്ങോട്ടുപോയെന്ന് അറിയില്ല. ഇപ്പോള്‍ ഇതില്‍ നാലേ കാല്‍ കോടി കോഴ കൊടുത്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതു മാത്രമല്ല, അഞ്ചു കോടി രൂപ കൂടി കൈക്കൂലിയായി പോയിട്ടുണ്ട്. അക്കാര്യം അന്വേഷിക്കണം. ബെവ്‌കോ ആപ്പിലെ സഖാവിനും ഈ അഞ്ചു കോടിക്കും ബന്ധമുണ്ട്. ഒരു പ്രോജക്ടില്‍ 46 ശതമാനവും കൈക്കൂലി വാങ്ങി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.

മന്ത്രി കെ.ടി. ജലീലും ബഹുമാന്യനാണ്. ബൂര്‍ഷ്വ വിദേശ നിയമങ്ങള്‍ തള്ളിക്കളഞ്ഞ് വാട്‌സ്ആപ്പ് വഴി ബദല്‍ ഉണ്ടാക്കിയ വീരപുരുഷനാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് സഹായം കൈപ്പറ്റി മലപ്പുറത്ത് സക്കാത്തെന്ന് പറഞ്ഞു കൊടുത്തു. ചോദ്യം ഉന്നയിച്ചപ്പോള്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ ടെന്‍ഡര്‍ തുക അദാനി ഗ്രൂപ്പിന് ചോര്‍ത്തിക്കൊടുത്തു.

നട്ടുച്ചയ്ക്ക് ഇരുള്‍ പരക്കുകയും തെരുവുകളില്‍ കുറുക്കന്മാര്‍ ഓരിയിട്ട് നടക്കുകയും തലയില്ലാത്ത സിംഹങ്ങള്‍ അലഞ്ഞു നടക്കുകയും കല്ലറകള്‍ തുറന്ന പ്രേതങ്ങള്‍ ഇറങ്ങി നടക്കുകയും പകല്‍ സമയം മുഴുവന്‍ കൂമന്മാര്‍ മൂളുകയും ചെയ്യുന്ന കെട്ട കാലത്തേക്കുറിച്ച് ഷേക്‌സ്പിയര്‍ പറയുന്നുണ്ട്.

കമ്മീഷന്‍ ഏജന്റുമാരും അവതാരങ്ങളും ഇടനിലക്കാരും മൂന്നാമന്മാരും ഈ സെക്രട്ടേറിയറ്റില്‍ കൂടി അധികാരത്തിന്റെ ഇനാഴികളില്‍ കൂടി അലഞ്ഞു നടക്കുന്ന കെട്ട കാലമാണിത്. ആ അപശകുനമാണിപ്പോള്‍ കാണാന്‍ സാധിക്കുന്നത്. അന്യന്റെ ശബ്ദം സംഗീതമാക്കണമെന്ന് പറഞ്ഞ ആളാണ് മാര്‍ക്‌സ്. എന്നാല്‍ സ്വന്തം ശബ്ദം മറ്റുള്ളവരുടെ മേലെ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.' സതീശന്‍ പറഞ്ഞു.

Content Highlights: No confidence motion V d sathishan mla slams cm

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented