കെ.ടി. ജലീൽ. Photo: Mathrubhumi Archives| ES Akhil
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍. എല്ലാ സര്‍വകലാശാലകളിലും പരീക്ഷകള്‍ ആരംഭിച്ചു കഴിഞ്ഞു. കുറച്ചു പരീക്ഷകള്‍ കൂടിയേ നടക്കാനുള്ളൂ. നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
എല്ലാവിധ മുന്‍കരുതല്‍ നടപടികളും കൈക്കൊള്ളുമെന്നും നിരീക്ഷണത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പ്രത്യേകം പരീക്ഷ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യു.ജി.സി. എല്ലാ സര്‍വകലാശാലകളോടും പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിക്കുന്നില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടരാനും തീരുമാനമായിട്ടുണ്ട്.
content highlights: no change in university exams says minister kt jaleel
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..