തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമിതി. ശബരിമല തീര്‍ഥാടകരെ കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

സമാധാനപരമായിട്ടായിരിക്കും ഹര്‍ത്താലെന്നും പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് യാതൊരു അക്രമപ്രവര്‍ത്തനവും ഉണ്ടാകില്ലെന്നും തീര്‍ത്തും സമാധാനപരമായിരിക്കുമന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. 

കടകള്‍ അടച്ചും യാത്ര ഒഴിവാക്കിയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംഘടനാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

ഹര്‍ത്താല്‍ മുന്‍കരുതലിന്റെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി മുവാറ്റുപുഴ മണ്ഡലം നേതാക്കളായ നസീര്‍ അലിയാര്‍, യൂനുസ്, അന്‍വര്‍, നജീബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാളെ ഉച്ചകഴിഞ്ഞെ ഇവരെ വിട്ടയക്കൂ.

Content Highlights: Harthal againts CAB