എം.കെ. മുനീർ |ഫോട്ടോ:പി. കൃഷ്ണ പ്രദീപ് മാതൃഭൂമി
കോഴിക്കോട്: കൊടുവള്ളിയിലെ പ്രതിഷേധം ഉടന്‍ കെട്ടടങ്ങുമെന്ന് മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എംകെ മുനീര്‍. അടിസ്ഥാനപരമായി കൊടുവള്ളി ഐക്യജനാധിപത്യ മുന്നണിയുടെ സീറ്റാണ്. ചില പ്രത്യേക കാരണത്താല്‍ മാത്രം വഴുതിപോയ മണ്ഡലമാണിത്. കൊടുവള്ളിയില്‍ ഇത്തവണ ലീഗിന് വെല്ലുവിളിയില്ലെന്നും അട്ടിമറി സാധ്യത കാണുന്നില്ലെന്നും മുനീര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കാനാണ് ആഗ്രഹിച്ചത്. പത്ത് വര്‍ഷം തന്നെ സ്നേഹിച്ച് ഒപ്പംനിന്ന മണ്ഡലം വിട്ടുപോകാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേകമായ ചില കാരണങ്ങളാല്‍ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ കൊടുവള്ളിയിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹൈദരലി തങ്ങള്‍ ജനാധിപത്യവത്കരിച്ചു. എല്ലാ മണ്ഡലങ്ങളുടെയും വികാരം നേതൃത്വം തുടക്കത്തില്‍തന്നെ പരിഗണിച്ചു. ഇത്തവണ വനിതയെ മത്സരിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കോഴിക്കോട് സൗത്ത് മണ്ഡലം കണ്ടെത്തിയത് അവസാന നിമിഷമാണെന്നും മുനീര്‍ വ്യക്തമാക്കി.
content highlights: no challenge in Koduvally constituency says MK Muneer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..