കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി
കൊച്ചി: സുരക്ഷയുടെപേരിൽ സി.സി.ടി.വി. ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സി.സി.ടി.വി. ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ആവശ്യപ്പെട്ടു.
അയൽവാസിവെച്ച സി.സി.ടി.വി. ക്യാമറയുടെ ഫോക്കസിങ് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് എറണാകുളം ചേരനെല്ലൂർ സ്വദേശിനിയാണ് ഹർജി നൽകിയത്. ഇതിലൂടെ സ്വകാര്യത ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചു.
നിർദേശങ്ങൾ നൽകാനായി സംസ്ഥാന പോലീസ് മേധാവിയെ സ്വമേധയാ കക്ഷിചേർത്തു.
Content Highlights: No CCTV towards neighbours house on account of security - High Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..