മദ്യം കിട്ടാനില്ല, വ്യാജവാറ്റ് സജീവം; 200 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി പിടിയില്‍


-

കോഴിക്കോട്: മദ്യവില്‍പ്പന ശാലകളും ബാറുകളും താല്‍ക്കാലികമായി അടച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വ്യാജ മദ്യ നിര്‍മ്മാണം സജീവമായി.ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.

പരിശോധനയില്‍ കാക്കൂര്‍ മാണിക്യം കണ്ടി സത്യന്‍ (62)ന്റെ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും, ആറ് ലിറ്റര്‍ നാടന്‍ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. കാക്കൂര്‍ എസ്.ഐ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പന്‍ പുഴയില്‍ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് റൂറല്‍ എസ്.പി ഡോ. എ ശ്രീനിവാസ് അറിയിച്ചു.

Content Highlights: No Bevco lMFL, Man with country liquor arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented