-
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (പിഡബ്ല്യുസിപിഎല്‍) ആണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിഡബ്ല്യുസിപിഎല്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ്, ഒരു ഓഡിറ്റ് സ്ഥാപനമല്ല. 2018 ജനുവരിയിലെ സെബി ഉത്തരവ് പിഡബ്ല്യുസിപിഎല്ലിന് ബാധകമല്ല എന്നു മാത്രമല്ല പിഡബ്ല്യുസിപിഎല്ലിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിരോധനവും നിലനില്‍ക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.
പ്രൈസ് വാട്ടര്‍ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിനെതിരെ ഓഡിറ്റ് സര്‍വീസിന് നല്‍കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് നിരോധനമുണ്ടെന്ന സെബി ഉത്തരവാകട്ടെ 2019 സെപ്റ്റംബറില്‍ സെക്യൂരിറ്റീസ് ആന്‍ഡ് അപ്പലെറ്റ് ട്രൈബ്യൂണല്‍ (എസ്എറ്റി) നീക്കിയിരുന്നു. എസ്എറ്റിയുടെ ഉത്തരവിനെതിരെ പിന്നീട് സെബി സുപ്രീംകോടതിയെ സമീപിച്ചതിനെത്തുര്‍ന്ന് വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, പ്രൈസ് വാട്ടര്‍ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിന് ഇന്ത്യയില്‍ സേവനം അനുഷ്ഠിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടുമില്ലെന്ന് കമ്പനി അവകാശപ്പെട്ടു.
Content Highlights: No ban against Price Waterhouse Coopers - Company
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..