കണ്ണൂര്‍: പാനൂരില്‍ പോക്സോ കേസ് പ്രതിയായ ബിജെപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കനക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പേജില്‍ കമന്റുകളുടെ പ്രവാഹം. കേസ് അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഫേയ്സ്ബുക്ക് പേജില്‍ പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.
സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന് നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഫേയ്സ്ബുക്ക് പേജിലുള്ള കോവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കു കീഴില്‍ നൂറുകണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് കമന്റുകളിലെ ആവശ്യം.
മുഖ്യമന്ത്രിയുടെ ജില്ലയില്‍, സാമൂഹ്യനീതി- ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യംചെയ്യുന്ന കെ.കെ ശൈലജയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന് ഓര്മിപ്പിച്ചുകൊണ്ടും നിരവധി പേര് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. നിസ്സാര കാര്യങ്ങളില്‍ക്കൂടി ശ്രദ്ധപുലര്‍ത്തുന്ന മുഖ്യമന്ത്രി ഇത്രയും ഗൗരവതരമായ കാര്യം നടന്നിട്ടും ഒരു ആശങ്കയും പ്രകടിപ്പിക്കാത്തത് അത്ഭുതമാണെന്നും ചില കമന്റുകള്‍ പറയുന്നു.

മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തില്‍ തലശ്ശേരി ഡിവൈഎസ്പിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജന് ഒളിവില്‍ പോയി. ഇതിനിടെ ആദ്യം കേസ് അന്വേഷിച്ചിരുന്ന സി.ഐ. സ്ഥലംമാറിപോയി. തുടര്‍ന്ന് പുതിയ സി.ഐ. ചാര്‍ജ് എടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. പത്മരാജനെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.
പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. വിവിധ രാഷ്ട്രീയകക്ഷികള്‍ ഇതിനോടകം പോലീസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് വൈകുന്നത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Content Highlights: No action against BJP leader in POCSO case; Protest in CM's Facebook page
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..