'മകൾ മരിച്ചുകിടക്കുമ്പോൾ അവരെന്‍റെ മൊഴിയെടുത്തു, എന്നിട്ട് പ്രതികള്‍ക്ക് എന്തുശിക്ഷയാണ് കിട്ടിയത്?'


അ‌മൃത എ.യു.

മൊഫിയ

കൊച്ചി: "മകൾ മരിച്ച് കിടക്കുമ്പോൾ തൊട്ടപ്പുറത്ത് നിന്ന് എന്റെ മൊഴിയെടുക്കുകയായിരുന്നു പോലീസ്. എന്നാൽ മകൾ മരിച്ച് ഒരു വർഷം കഴിയുമ്പോൾ പ്രതികൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് എനിക്ക് ലഭിച്ചത്." ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മൊഫിയ പർവീണിന്റെ പിതാവ് ദിൽഷാദ് പറയുന്നു. അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും നീതി അകലെയാണെന്നും മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പ്രതികരിച്ചു.

2021 നവംബർ 22-നാണ് ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് നിയമവിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്തത്. ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ മൊഫിയയെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐ. സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്ന് മൊഫിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയ മൊഫിയ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.മൊഫിയ മരിച്ച് ഒരു വർഷം കഴിയുമ്പോഴും പ്രതികൾ പുറത്ത് സുഖമായി ജീവിക്കുകയാണ്. പുതിയ എസ്പി വന്നപ്പോൾ പരാതി കൊടുത്തിരുന്നു. അന്ന് എന്നെ വിളിപ്പിച്ചിട്ട് പറഞ്ഞത് ഈ കേസിൽ സത്യമുണ്ടെന്നും അന്വേഷിക്കാമെന്നൊക്കെയാണ്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിപ്പിച്ചിട്ട് പറഞ്ഞത് പ്രതികൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നാണ്, മൊഫിയയുടെ പിതാവ് ദിൽഷാദ് പറയുന്നു.

മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ സി.ഐയെ വീണ്ടും സർവീസിൽ എടുത്തു. ആലപ്പുഴയിലാണ് അയാളിപ്പോൾ. എന്ത് ശിക്ഷയാണ് നൽകിയതെന്ന് ഞാൻ ആർടിഐ വഴി ചോദിച്ചിരുന്നെങ്കിലും മറുപടി തരാൻ കഴിയില്ലെന്നാണ് മറുപടി കിട്ടിയത്. ഇയാൾ ഇനിയും സർവീസിൽ ഉണ്ടായിരുന്നാൽ എന്ത് സുരക്ഷിതത്വമാണ് പരാതിയുമായി സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് ഉണ്ടാവുകയെന്നും മൊഫിയയുടെ പിതാവ് ചോദിക്കുന്നു.

സി.ഐക്കെതിരേ തെളിവില്ലെന്നാണ് പോലീസുകാർ പറയുന്നത്. തെളിവുകളെല്ലാം ഞാൻ തന്നെ പോലീസിന് കൈമാറിയിരുന്നു. മകൾ മരിച്ച് കിടക്കുമ്പോൾ തെട്ടപ്പുറത്ത് നിന്ന് എന്റെ മൊഴിയെടുക്കുകയായിരുന്നു പോലീസ്. അതുതന്നെ തെറ്റാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കേസെടുക്കണമെങ്കിൽ അങ്ങനെ മൊഴിയെടുക്കണമെന്നും ഇല്ലെങ്കിൽ ബോഡി അവിടെ കിടക്കുമെന്നുമാണ് അന്ന് പോലീസ് പറഞ്ഞത്, ദിൽഷാദ് പറഞ്ഞു.

പ്രതികളായവർ രണ്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. അത് കണ്ടുപിടിക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ജിക്കും ഡി.ജി.പിക്കുമെല്ലാം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കൊക്കെ എല്ലാം അറിയാവുന്ന കാര്യങ്ങളാണ്. സി.ഐക്കെതിരേയുള്ള റിപ്പോർട്ടെല്ലാം മുഖ്യമന്ത്രി കണ്ടിട്ടുണ്ടാകും. ഇനിയും പരാതി കൊടുക്കാനില്ലെന്നും ദിൽഷാദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: No action against accused, alleges Mofiya Parveen's father


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented