തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പുറത്ത് വിട്ട രേഖകളൊന്നും സര്‍ക്കാര്‍ രേഖകളല്ലെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. സ്വകാര്യതയെ ലംഘിക്കുന്ന ഇടപാട് ഇടതുപക്ഷ നയ വ്യതിയാനമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യ കമ്പനിയുടെ രേഖകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന ഇടപാട് ഇടതുപക്ഷ നയ വ്യതിയാനമാണ്. കരാര്‍ ഉണ്ടെങ്കില്‍ അതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്ത് വിടണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒരു രേഖയും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയല്ല. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന രേഖകളെല്ലാം സ്പ്രിംഗ്ലറിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതാണ്. അതില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് ഐടി സെക്രട്ടറിയുടെ ഒപ്പ് ഉള്ളത്. അതൊഴിച്ചാല്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു കരാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: nk premachandran mp slams cm on sprinkler agreement
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..