
എ.എ റഹീം | Photo: facebook.com/aarahimofficial
കൊല്ലം: ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഗീതയ്ക്കും മകന് കാര്‍ത്തിക്കിനും കോവിഡ് പോസിറ്റീവാണെന്നും എം.പി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വീട്ടില്‍ തന്നെ ഐസലോഷനിലാണ് എം.പിയും കുടുംബവും. മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രേമചന്ദ്രനും ഭാര്യയും കോവിഡ് പരിശോധന നടത്തിയത്.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം ഭാര്യക്ക് പോസിറ്റീവ് ആയെന്നും പിന്നീട് ആന്റിബോഡി ട്രീറ്റഅമെന്റിലൂടെ നെഗറ്റീവായി ഒരു മാസത്തിനുള്ളില്‍ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിനും ആന്റിബോഡി ട്രീറ്റ്മെന്റുമൊക്കെ നടത്തിയിട്ടും ഒരുമാസത്തിനുള്ളില്‍ വീണ്ടും പോസിറ്റീവായത് വിചിത്രമായി തോന്നുന്നുവെന്നും വൈറസിന് ഒരു കൃത്യതയും വ്യക്തതയുമില്ലെന്നും ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. ശാസ്ത്ര നിരീക്ഷണങ്ങള്‍ നിഗമനങ്ങള്‍ മാത്രമാകുന്നോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീമിനും കോവിഡ് പോസിറ്റീവാണ്. ഭാര്യ അമൃതയ്ക്കും, മകന് ഗുല്‍മോഹറിനും പോസിറ്റീവ് ആണ്. മുംബൈയില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് പരിശോധന നടത്തിയതെന്നും കുടുംബവും യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Content Highlights: nk premachandran mp and dyfi leader aa rahim tests covid positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..