ആ ബാഗ് തിരിച്ചെത്തിക്കൂ, കുഞ്ഞു നിയക്ക് ഒന്നും കേള്‍ക്കാന്‍ വയ്യ
കെ.പി നിജീഷ് കുമാര്‍
എല്ലാ ദിവസവും രാവിലെ ഉപകരണം എടുത്ത് വെക്കാന്‍ മോള് അടുത്ത് വരും. ആ സമയമാവുമ്പോള്‍ ഇന്നും അവള് ഞങ്ങളുടെ അടുത്ത് വന്നു. ഉപകരണം കയ്യിലില്ല എന്ന് പറയുമ്പോള്‍ നിലത്ത് വീണ് കരഞ്ഞ് നിലവിളിക്കുകയാണവള്‍. എന്ത് ചെയ്യും?,
കോഴിക്കോട്: രണ്ട് വയസ്സായെങ്കിലും കണ്ണൂര്‍ പെരളശ്ശേരിയിലെ നിയശ്രീക്ക് താരാട്ട് കേട്ടുറങ്ങാന്‍ കഴിയില്ല. പക്ഷികളുടെ കലപില ശബ്ദം കേട്ട് അവയോട് കൂട്ടുകൂടാനാകില്ല. അച്ഛനും അമ്മയും വാത്സല്യത്തോടെ വിളിക്കുന്നത് നിയ കേട്ടു തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. കാരണം ജന്മനാ കേള്‍ക്കാന്‍ കഴിവില്ലാത്ത ഈ കുഞ്ഞിനെ കേള്‍ക്കാന്‍ സഹായിച്ചത് ആ ബാഗിലെ ഉപകരണങ്ങളായിരുന്നു. പക്ഷെ ചികിത്സാര്‍ത്ഥം കോഴിക്കോടേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് ദിവസം മുമ്പ് ആ ബാഗിലെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ഇതോടെ വീണ്ടും ശൂന്യതയുടെ ലോകത്താവുകയും ചെയ്തു നിയ.
ആ സമയമാവുമ്പോള്‍ ഇന്നും അവള് ഞങ്ങളുടെ അടുത്ത് വന്നു. ഉപകരണം കയ്യിലില്ല എന്ന് പറയുമ്പോള്‍ നിലത്ത് വീണ് കരഞ്ഞ് നിലവിളിക്കുകയാണവള്‍. എന്ത് ചെയ്യും?
മൂന്ന് മാസം മുമ്പാണ് കണ്ണൂര്‍ പെരളശ്ശേരിയിലെ രാജേഷിന്റെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത രണ്ട് വയസ്സുകാരി നിയശ്രീക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് നടത്തിയത്. കേള്‍വിശക്തി തിരിച്ച് കിട്ടിയതോടെ അച്ഛാ... അമ്മെ.. എന്നൊക്കെ വിളിക്കാനും തുടങ്ങിയിരുന്നു. സര്‍ജറിക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു.
ഫെബ്രുവരി രണ്ടാംതീയതിയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് രാവിലെ 9.30 ന് ഉള്ള ചെന്നൈ-എഗ്മോര്‍ എക്സ്പ്രസിലായിരുന്നു യാത്ര. നിയയും അമ്മ അജിതയും മാത്രമേ യാത്രയിലുണ്ടായിരുന്നുള്ളൂ. രണ്ട് വര്‍ഷത്തോളം തുടര്‍ ചികിത്സ വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പോയി തുടങ്ങിയത്. എല്ലായ്പ്പോഴും രാജേഷും കൂടെയുണ്ടാകാറുണ്ടായിരുന്നുവെങ്കിലും ഇത്തവണ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല തിരക്കായതിനാല്‍ ലേഡീസ് ഉപകരങ്ങളടങ്ങിയ ബാഗ് അവര്‍ കയറിയ ലേഡീസ് കമ്പാര്‍ട്മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു.
വര്‍ക്ഷോപ്പ് ജീവനക്കാരനായ കണ്ണൂര്‍ പെരളശ്ശേരിയിലെ സന്തോഷും കുടുംബവും ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് സര്‍ക്കാര്‍ വഴി മകള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറി നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപ പുറത്ത് ചെലവ് വരുന്ന സര്‍ജറി സര്‍ക്കാര്‍ വഴി സൗജന്യമായി ലഭിക്കുകയായിരുന്നു. അത് പോയതോടെ കൂലിപ്പണിക്കാരനായ രാജേഷ് നിസ്സഹായനാണ്. എല്ലാ ദിവസവും രാവിലെ ഉപകരണം എടുത്ത് വെക്കാന്‍ മോള് അടുത്ത് വരും. ആ സമയമാവുമ്പോള്‍ ഇന്നും അവള് ഞങ്ങളുടെ അടുത്ത് വന്നു. ഉപകരണം കയ്യിലില്ല എന്ന് പറയുമ്പോള്‍ നിലത്ത് വീണ് കരഞ്ഞ് നിലവിളിക്കുകയാണവള്‍. എന്ത് ചെയ്യും?, രാജേഷ് മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു.
ആ ഉപകരണങ്ങള്‍ ഒരു കൊച്ചു കുഞ്ഞിന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. കുഞ്ഞിന്റെ സ്വപ്നങ്ങളാണ്. കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് രാജേഷ് അപേക്ഷിക്കുന്നു. 9847746711 ആണ് രാജേഷിന്റെ നമ്പര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..