തുഷാർ വെള്ളപ്പള്ളി: ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ
തിരുവനന്തപുരം: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളില്‍ അവകാശവാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുതെന്നാണ് ബിജെഡിഎസ്. നിലപാട്. ബിജെപി സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷുമായി നാളെ നടത്തുന്ന ചര്‍ച്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം അറിയിക്കും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളില്‍ ബിജെഡിഎസ് മത്സരിച്ചിരുന്നു.
ജനുവരി അവസാനത്തോടെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്ര നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സഖ്യകക്ഷികളായ ബിഡിജെഎസിന്റെ പ്രതിനിധിയും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തും.
മുന്നണി ശക്തിപ്പെടുത്താനുളള നടപടികളും കൈകൊള്ളണമെന്നും ബിഡിജെഎസ് ആവശ്യപ്പെടും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വളരെ മോശം പ്രകടനമാണ് ബിഡിജെഎസ് കാഴ്ചവെച്ചത്.
Content Highlight: Niyamasabha election 2021 BDJS is claiming 39 seats
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..