തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രശംസ. കേരളത്തില്‍ ദേശിയപാതാ വികസനത്തിന് വേഗത കൂടിയത് പിണറായി മുഖ്യമന്ത്രിയായതിന് ശേഷമാണെന്ന് ഗഡ്കരി പറഞ്ഞു. മികച്ച സഹകരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്. ഗെയില്‍ പൈപ്പ്‌ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. 

തലശ്ശേരി-മാഹി ബൈപ്പാസുള്‍പ്പെടെ ദേശിയാപാതാ വിഭാഗത്തിന്റെ മൂന്ന് പദ്ധതികളുടെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകായിരുന്നു നിതിന്‍ ഗഡ്കരി. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനായി 450 കോടി രൂപ അനുവദിച്ചതായും നിതിന്‍ ഗഡ്കരി പറഞ്ഞു. നേരത്തെ 250 കോടി അനുവദിച്ചിരുന്നു.

ഗഡ്കരി മാന്‍ ഓഫ് ആക്ഷന്‍ ആണെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.