
വീണാ ജോർജ്ജ് | Photo: ANI
തിരുവനന്തപുരം: സംസ്ഥാനത്ത് പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ 94 ശതമാനവും ഒമിക്രോണാണ്. ആറ് ശതമാനം ഡെല്‍റ്റ വകഭേദമാണ്. പരിശോധനകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അസുഖം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്ന് വന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ വകഭേദമാണ്. കോവിഡ് കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞുവെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗികളില്‍ 96.4 ശതമാനം പേരും ഗൃഹപരിചരണത്തിലാണ്. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സ്വയം ചികിത്സ വേണ്ടെന്നും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആശുപത്രിയിലെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിങ് സെല്‍ നമ്പര്‍ - 0471-2518584
Content Highlights: Ninety four percent of total Covid-19 cases in Kerala are Omicron cases says health minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..