കുട്ടികള്‍ ബൈക്കില്‍ ചാരിനിന്നതിനെച്ചൊല്ലി തര്‍ക്കം; തീര്‍ഥാടകസംഘത്തിന്റെ ബസിന്റെ ചില്ല് തകര്‍ത്തു


യുവാവ് പ്രകോപിതനായതിന്റെ ദൃശ്യങ്ങൾ

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ബുധനാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഒന്‍പത് വയസ്സുകാരിയും മറ്റൊരു കുട്ടിയും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്നുമെത്തിയ തീര്‍ഥാടക സംഘത്തിന്‌ നേരെയായിരുന്നു ആക്രമണം. ഇവര്‍ യാത്രയ്ക്കിടയില്‍ ചായ കുടിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇരുവരും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബൈക്കില്‍ ചാരി നിന്നതില്‍ പ്രകോപിതനായ യുവാവ് കുട്ടികളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു. ബൈക്കിന്റെ ചാവി കൊണ്ട് കുട്ടിയുടെ കയ്യില്‍ പോറലുമേറ്റിട്ടുണ്ട്.

പ്രശ്‌നത്തില്‍ തീര്‍ഥാടക സംഘത്തിലുണ്ടായ മുതിര്‍ന്നവര്‍ ഇടപെട്ടത് യുവാവിനെ വീണ്ടും പ്രകോപിതനാക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കൈക്കോടാലിയെടുത്ത് ഇയാള്‍ സംഘത്തിനെ വെല്ലുവിളിയ്ക്കുകയും ബസിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനായി അന്വേഷണം തുടരുകയാണെന്നും ഉടന്‍ തന്നെ ഇയാളെ പിടി കൂടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights: nine year old girl injured vehicle smashed youth attack against sabarimala pilgrims

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented