'ഗോപാലേട്ടന്റെ പശുവും ആമിനതാത്തയുടെ കോഴിയും വെറുതെ അങ്ങ് ജയിച്ചതല്ല'-പി.വി.അന്‍വര്‍


പി.വി അൻവർ, പി.കെ അബ്ദുറബ്ബ് | Photo: facebook

മലപ്പുറം: എസ്എസ്എല്‍സി ഫലത്തിലെ കൂടിയ വിജയശതമാനത്തില്‍ പ്രതികരണവുമായി എത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാര്‍ത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇതിന് മറുപടിയായാണ് നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥികള്‍ വെറുതെ വിജയിച്ചതല്ലെന്നും പുസ്തകം പോലും കിട്ടാത്ത കാലത്ത് വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് വിജയിച്ചതാണെന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചിരുന്നുവെന്ന് ഇടതുപക്ഷ അനുകൂലികള്‍ പരിഹസിച്ചിരുന്നു.

പി.വി അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഗോപാലേട്ടന്റെ പശുവും ആമിനതാത്തത്തയുടെ കോഴിയും'
വെറുതെ അങ്ങ് ജയിച്ചതല്ല.
പുസ്തകം പോലും സമയത്ത്
കിട്ടാത്ത കാലം.
പരീക്ഷയ്ക്കും മുന്‍പ് ക്രൂരനായ
ഓണം നേരത്തെ എത്തിയിരുന്ന
കാലം.
എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവര്‍.
അത് തന്നെയാണ് അവരുടെ
വിജയത്തിന്റെ സൗന്ദര്യവും.
*ജഗ.അപ്പുകുട്ടന്‍ റോക്‌സ് ??

പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ എസ്എസ്എല്‍സി വിജയശതമാനം കൂടിയതില്‍ വ്യാപകമായ പരിഹാസമുയര്‍ന്നിരുന്നു. അന്ന് ഉയര്‍ന്ന ട്രോളുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Content Highlight: Kerala SSLC Result 2021; Nilambur MAL PV Anwar facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented