സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ ഐ എ


എസ് രാഗിന്‍| മാതൃഭൂമി ന്യൂസ്

swapna suresh
സ്വപ്‌ന സുരേഷ് | photo: PTI

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന ഉള്‍പ്പെടെയുള്ള മുഖ്യപ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ. മൊബൈലിലും ലാപ്പ്‌ടോപ്പിലുമുള്ള വിവരങ്ങള്‍ കൂടി ശേഖരിക്കേണ്ടതുണ്ടെന്നും എന്‍ഐഎ റിമാന്റ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ സ്വപ്ന പാസ്‌വേര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ച് അവരുടെ സാനിധ്യത്തില്‍ ലാപ്പ്‌ടോപ്പും മൊബൈലും പരിശോധിച്ച് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നു എന്‍ഐഎ.

ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യലിന്റെ പരാമര്‍ശങ്ങള്‍ റിമാന്റ് റിപ്പോര്‍ട്ടിലില്ല. എന്നാല്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് എന്‍ഐഎ സംഘം വ്യക്തമാക്കുന്നത്. അതായത് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്തത്. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെയും വീണ്ടും വിളിപ്പിക്കേണ്ടിവരുമെന്നും എന്‍ഐഎ പറയുന്നു. ഇവരുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുണ്ട്.

സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ പുരോഗതി അനുസരിച്ചായിരിക്കും മന്ത്രി കെ.ടി ജലീല്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിളിപ്പിക്കുക.

Content Highlight: NIA wants swpana back in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented