തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനുമാണ് ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടേറിയറ്റിലെത്തിയത്. നേരത്തേയും സി.സി. ടി.വി. ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു. 

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍  വേണമെന്ന് നേരത്തെ എന്‍.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. 

Content Highlight: NIA team reached secretariat to check CCTV Visuals