ചാവക്കാട്: തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചുവീടുകളിലാണ് പരിശോധന.

ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിതിരുത്തി, ഗുരുവായൂരിലെ പാലുവായ് എന്നിവിടങ്ങളിലാണ് റെയ്ഡ്. രണ്ടിടത്തും പ്രവാസികളായ വ്യാപാരികളുടെ വീടുകളിലാണ് റെയ്ഡ്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് വിവരം. 

Content Highlights:NIA raids five houses in Thrissur