NIA office. Photo: Mathrubhumi
കൊല്ലം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊല്ലത്ത് എന്‍.ഐ.എ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ ചാത്തനാംകുളത്തെ പ്രവര്‍ത്തകനായിരുന്ന നിസാറുദീന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതലാണ് പരിശോധന തുടങ്ങിയത്. കൊല്ലത്ത് ഇന്നലെയും എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു.
പരിശോധന നടക്കുന്ന സമയത്ത് നിസാറുദീന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇവിടെ നിന്നും ഒരു ഡയറിയും ആധാര്‍ രേഖകളും എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ കട നടത്തുന്ന ആളാണ് നിസാറുദീന്‍.
പി.എഫ്.ഐയുടെ പ്രത്യക്ഷ പ്രവര്‍ത്തകനായിരുന്നില്ല ഇയാള്‍, അനുഭാവി മാത്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ എന്‍.ഐ.എക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പരിശോധന.
Content Highlights: NIA, Kollam, Aadhar, PFI, Kerala
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..