PFI നേതാക്കള്‍ക്കെതിരെ NIAയുടെ ലുക്കൗട്ട് നോട്ടീസ്; നേതാക്കള്‍ ഹര്‍ത്താല്‍ ആഹ്വാനംചെയ്ത് മുങ്ങിയവര്‍


എന്‍.ഐ.എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍

എൻ.ഐ.എ,പോപ്പുലർ ഫ്രണ്ട്

തിരുവനന്തപുരം: ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാംപ്രതി അബ്ദുള്‍ സത്താര്‍, 12-ാം പ്രതി സി.റൗഫ് എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്.

എന്‍.ഐ.എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയവരാണിവര്‍. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇത് സംബന്ധിച്ച കാര്യം എന്‍.ഐ.എ കോടതിയെ ഉടന്‍ അറിയിക്കും. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എന്‍.ഐ.എ കടന്നത്.

റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്ന് എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പി.എഫ്.ഐ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുള്‍ സത്താര്‍. കൊല്ലം സ്വദേശിയാണ്. അതേ പോലെ സി.റൗഫ് സംസ്ഥാന സെക്രട്ടറിയാണ്. പട്ടം സ്വദേശിയാണ്.

ഒളിവിലിരുന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇവരെ പിടികൂടേണ്ടത് അത്യാവശ്യമാണ്. ഇവര്‍ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ടും ഇവര്‍ക്കെതിരേ കേസുകള്‍ വരാന്‍ സാധ്യതയുണ്ട്. കേരള പോലീസും ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.


Content Highlights: NIA publish lookout notice for popular front activists


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented