ധര്‍മ്മടം പോലീസ് സ്‌റ്റേഷനിലെ കേസ്; അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് NIA കോടതിയില്‍ പോലീസ്‌


കൊച്ചി എൻ.ഐ.എ. കോടതിക്ക്‌ കഴിഞ്ഞദിവസമാണ് റിപ്പോർട്ട് നൽകിയത്

അലൻ ഷുഹൈബ് | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ. കേസിൽ പ്രതിയായ അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പന്നിയങ്കര പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.

ജാമ്യവ്യവസ്ഥ നിലനിൽക്കെ അലൻ ഷുഹൈബ് ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞയാഴ്ച അടിപിടിക്കേസിൽ ഉൾപ്പെട്ടതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പന്നിയങ്കര ഇൻസ്പെക്ടർ കെ. ശംബുനാഥ് കൊച്ചി എൻ.ഐ.എ. കോടതിക്ക്‌ കഴിഞ്ഞദിവസമാണ് റിപ്പോർട്ട് നൽകിയത്.



എൻ.ഐ.എ. കോടതി ജാമ്യം നൽകുമ്പോൾ അലൻ ഷുഹൈബിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് പന്നിയങ്കര ഇൻസ്പെക്ടറോടും മറ്റൊരു പ്രതിയായ താഹ ഫൈസലിനെ നിരീക്ഷിക്കാൻ പന്തീരാങ്കാവ് ഇൻസ്പെക്ടറോടും കോടതി നിർദേശിച്ചിരുന്നു.

2019-ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു.

Content Highlights: nia kerala police uapa case alan shuhaib dharmadam police palayad kannur university campus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented