റോണ വിൽസണ് ജാമ്യം; കേരളത്തിലേക്കുള്ള യാത്രാ വിവരങ്ങൾ വ്യക്തമാക്കണമെന്ന് കോടതി


യാത്രയുടെ വിശദാംശങ്ങളും കേരളത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ സുപ്രണ്ടിനെ അറിയിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത റോണ വിൽസണ് ജാമ്യം. പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനാണിത്. 14 ദിവസത്തെ ജാമ്യമാണ് എൻഐഎ കോടതി അനുവദിച്ചത്.

സെപ്റ്റംബര്‍ 13 മുതൽ 27 വരെയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യാത്രയുടെ വിശദാംശങ്ങളും കേരളത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ സുപ്രണ്ടിനെ അറിയിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നീണ്ടകരയിലെ വീട്ടിൽവെച്ച് ഓഗസ്റ്റ് 18-നാണ് റോണ വിൽസന്റെ അച്ഛൻ മരിച്ചത്. സെപ്റ്റംബർ 16-നാണ് അനുസ്മരണച്ചടങ്ങ്. സെപ്റ്റംബർ 13 മുതൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് റോണ വിൽസൺ ഹർജിയിൽ ആവശ്യപ്പെട്ടത്.

പിതാവിന്റെ മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ എൻഐഎ ഈ ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു.

2018 ജൂൺ ആറിനാണ് റോണ വിൽസണെ പുണെ പോലീസ് അറസ്റ്റു ചെയ്യുന്നത്.

Content Highlights: NIA Court Grants Bhima Koregaon Case Accused Rona Wilson Temporary Bail

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented