ആലപ്പുഴയിലെ കൊലപാതകങ്ങള്‍: പോലീസില്‍നിന്ന് വിവരങ്ങള്‍ തേടി എന്‍.ഐ.എ


എസ്.രാഗിന്‍, മാതൃഭൂമി ന്യൂസ്

കൊല്ലപ്പെട്ട ഷാൻ, രഞ്ജിത്

കൊച്ചി: ആലപ്പുഴ കൊലപാതകങ്ങളില്‍ പോലീസില്‍ നിന്നും വിവരങ്ങള്‍ തേടി എന്‍ഐഎ. പാലക്കാട്, ആലപ്പുഴ കൊലപാതകങ്ങള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

യുഎപിഎ ചുമത്തിയാല്‍ മാത്രമേ എന്‍ഐഎയ്ക്ക് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളു. നിലവില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും വകുപ്പുകള്‍ ചുമത്തുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിലടക്കം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം കെ.സുരേന്ദ്രനടക്കം ഉന്നയിച്ചിരുന്നു. ഗവര്‍ണറെ അടക്കം കണ്ട് ബിജെപി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേന്ദ്രതലത്തിലും സംസ്ഥാന ബിജെപി ഇതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് കേരളത്തിലെത്താനിരിക്കെയാണ് എന്‍ഐഎ പോലീസില്‍ നിന്ന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ തേടിയത് എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

Content Highlights: National Investigation Agency (NIA) seeks details on Alappuzha political murders from Kerala Police

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented