
ഗുൽനവാസ്, ഷുഹൈബ് (വൃത്തത്തിൽ) എന്നിവരെ എൻ.ഐ.എ. ഉദ്യോഗസ്ഥർ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുവരുന്നു| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: എന്‍.ഐ.എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.
2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു സ്ഫോടനക്കേസിലെ 32-ാം പ്രതിയായ ഷുഹൈബിനെ കൊണ്ടുപോകാന്‍ അവിടെ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ഷുഹൈബിന്റെ കൂടെ എത്തിച്ച ഉത്തര്‍പ്രദേശ് ശരണ്‍പുര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്കറെ തൊയ്ബ പ്രവര്‍ത്തകനുമായ മുഹമ്മദ് ഗുല്‍നവാസിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെയാണ് ഗുല്‍നവാസിനെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ഹവാല കേസിലെ പ്രതിയാണ് ഗുല്‍നവാസ്.
ഒന്നരവര്‍ഷമായി സൗദിയിലെ ജയിലിലായിരുന്ന ഇരുവരെയും അവിടെനിന്ന് നാടുകടത്തി ഇവിടെയെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരേ എന്‍.ഐ.എ. തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരെ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എ. ദീര്‍ഘകാലമായി ശ്രമിച്ചുവരുകയായിരുന്നു.
Content Highlights: NIA arrests two terrorists from Thiruvananthapuram airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..