അശ്വിന് ആസിഡ് കലര്‍ന്ന ദ്രാവകം നല്‍കിയതാര്? ; അടിമുടി ദുരൂഹത, പരസ്പരവിരുദ്ധ വാദങ്ങള്‍ 


അശ്വിൻ

നെയ്യാറ്റിന്‍കര: ശീതളപാനീയമെന്ന് കരുതി ആസിഡ് കലര്‍ന്ന ദ്രാവകം കുടിച്ച് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. പരസ്പരവിരുദ്ധമായ വാദങ്ങള്‍ സംഭവത്തെ ആശയക്കുഴപ്പത്തിലാക്കുമ്പോള്‍ പോലീസിന്റെ അനാസ്ഥ കേസിനെ സങ്കീര്‍ണമാക്കുന്നു.

യൂണിഫോമിട്ട് മുതിര്‍ന്ന വിദ്യാര്‍ഥി നല്‍കിയ പാനീയം കുടിച്ചെന്ന് പറയുന്ന കുട്ടിക്ക് ആരാണിത് നല്‍കിയതെന്നറിയില്ല. സ്‌കൂളില്‍ വെച്ചാണ് പാനീയം കൈമാറിയതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു. ഇതു സംഭവിച്ച് കേസെടുത്തതല്ലാതെ കളിയിക്കാവിള പോലീസ് കാര്യമായ അന്വേഷണം നടത്തുകയോ കുട്ടിയില്‍നിന്ന് തെളിവെടുപ്പ് നടത്തുകയോ ചെയ്തില്ല.

കളിയിക്കാവിള, അതംകോട്, നുള്ളിക്കാട് മെതുകുമ്മലില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിനാണ് (11) തിങ്കളാഴ്ച വൈകീട്ടോടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതുമാണ് മരണകാരണം. അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അശ്വിന്‍. കഴിഞ്ഞ മാസം 24-ന് ഉച്ചയോടെ സ്‌കൂളില്‍വെച്ച് യൂണിഫോമിലെത്തിയ കുട്ടി നല്‍കിയ കോള കുടിച്ചെന്നാണ് ആശുപത്രി കിടക്കയില്‍വെച്ച് അശ്വിന്‍, കളിയിക്കാവിള പോലീസിന് നല്‍കിയ മൊഴി. ഇതിനു ശേഷം വയറുവേദനയ്ക്ക് സമീപത്തെ ആശുപത്രിയിലും മാര്‍ത്താണ്ഡത്തെ ആശുപത്രിയിലും ചികിത്സിച്ചു. 27-നാണ് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. അവിടെ നടന്ന പരിശോധനയിലാണ് വായയും അന്നനാളവും പൊള്ളലേറ്റതായി കണ്ടെത്തിയത്. ഇതിനിടെ വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഡയാലിസിസ് നടത്തിവരുന്നതിനിടെയാണ് അശ്വിന്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്.

നെയ്യാറ്റിന്‍കര ആശുപത്രിയിലെ പരിശോധനയിലാണ് അശ്വിന്‍ ശീതളപാനീയമെന്ന് കരുതി കുടിച്ചത് ആസിഡായിരിക്കുമെന്ന് കണ്ടെത്തിയത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ കളിയിക്കാവിള പോലീസില്‍ പരാതി നല്‍കിയത്. സ്‌കൂളില്‍വെച്ച് യൂണിഫോമിട്ട ഒരു ചേട്ടനാണ് കോളയെന്ന് പറഞ്ഞ് കുടിക്കാനായി കുപ്പി നല്‍കിയതെന്നും ഒരു കവിള്‍ കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നി കുപ്പി വലിച്ചെറിഞ്ഞെന്നുമാണ് കുട്ടി പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കുപ്പി നല്‍കിയ ആളെ തിരിച്ചറിയില്ലെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. അശ്വിന്‍ മരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മാര്‍ത്താണ്ഡം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറിന്റെ നേതൃത്വത്തില്‍ കളിയിക്കാവിള പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ഇതിനുശേഷം മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അശ്വിന്റെ ഏകസഹോദരി ഇതേ സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന അശ്വികയാണ്.

മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍; 'സ്‌കൂളിനെതിരേയും നടപടി വേണം'

നെയ്യാറ്റിന്‍കര: ആറാം ക്ലാസുകാരന്‍ അശ്വിന്റെ മരണത്തിനിടയാക്കിയ പ്രതിയെ പോലീസ് കണ്ടെത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ഉറപ്പിച്ച് ബന്ധുക്കള്‍. അശ്വിന്റെ മരണത്തിന് ഉത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സ്‌കൂളില്‍വെച്ചാണ് അശ്വിന് ശീതളപാനീയമെന്ന് പറഞ്ഞ് കുടിക്കാനായി യൂണിഫോമിട്ടെത്തിയ കുട്ടി നല്‍കിയത്. ഇത് കുടിച്ചതിനു ശേഷമാണ് ആരോഗ്യപ്രശ്നമുണ്ടായത്.

ശീതളപാനീയമെന്ന് ധരിപ്പിച്ച് നല്‍കിയത് ആസിഡ് കലര്‍ന്ന ദ്രാവകമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന് ഉത്തരവാദിത്വമുണ്ടെന്ന് അശ്വിന്റെ ബന്ധു ഇവാന്‍ ആരോപിച്ചു. സ്‌കൂളിന് അംഗീകാരമില്ല. അതുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി എടുക്കണം. ഈ ആവശ്യങ്ങള്‍ നടപ്പിലാക്കാതെ അശ്വിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്വിന്‍ ശീതളപാനീയം കുടിച്ചത് സ്‌കൂളില്‍വെച്ചല്ല -സ്‌കൂള്‍ മാനേജ്മെന്റ്

നെയ്യാറ്റിന്‍കര: ആറാം ക്ലാസുകാരനായ അശ്വിന്‍ മരിക്കാനിടയായ സംഭവത്തില്‍ ശീതളപാനീയം കുടിച്ചത് സ്‌കൂളില്‍വെച്ചല്ലെന്ന് മാനേജ്മെന്റ്. ഇക്കാര്യത്തില്‍ സ്‌കൂളിനെതിരേ ഉയരുന്ന ആരോപണത്തില്‍ ദുരൂഹതയുണ്ടെന്നും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് എസ്.ശശികുമാറും, ലീഗല്‍ അഡൈ്വസര്‍ ആര്‍.സാവര്‍ക്കറും പറഞ്ഞു. സംഭവം നടന്ന ദിവസം അശ്വിന്‍ സ്‌കൂള്‍വാനില്‍ കയറി വീട്ടില്‍ പോയിരുന്നു. അടുത്ത അധ്യയന ദിവസം അശ്വിന് പനി കാരണം വരാനാവില്ലെന്ന് വീട്ടുകാര്‍ സ്‌കൂളില്‍ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ഒക്ടോബര്‍ ഒന്നിനാണ് അശ്വിന്റെ വീട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്. അതംകോട് മായാകൃഷ്ണസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ളതാണീ സ്‌കൂള്‍. ഇപ്പോള്‍ സ്‌കൂളിനെതിരേ ഉയരുന്ന ആരോപണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതന്വേഷിക്കണമെന്നും എസ്.ശശികുമാറും ആര്‍.സാവര്‍ക്കറും ആവശ്യപ്പെട്ടു.

വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങള്‍

പാറശ്ശാല: രാസലായനി കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച അശ്വിന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും പ്രദേശവാസികളും. ചൊവ്വാഴ്ച മൃതദേഹം വീട്ടിലേക്ക് എത്തിക്കുമെന്ന വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയോടെ നിരവധി പേരാണ് അശ്വിനെ കാണാനായി വീട്ടിലേക്ക് എത്തിയത്. സംഭവത്തെ തുടര്‍ന്ന് വിദേശത്തുനിന്ന് വന്ന അശ്വിന്റെ അച്ഛന്‍ സുനില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അശ്വിന്‍ മരണപ്പെട്ടെന്ന വാര്‍ത്ത കേട്ടത് മുതല്‍ ആകെ തളര്‍ന്ന നിലയിലാണ് സുനില്‍. വീട്ടിലേക്ക് എത്തുന്ന ബന്ധുക്കള്‍ക്ക് സുനിലിനെ ആശ്വസിപ്പിക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ്.

ശീതളപാനീയം നല്‍കിയത് ആര്?

കുഴിത്തുറ: അശ്വിന് സ്‌കൂളില്‍ വെച്ച് ശീതള പാനീയം നല്‍കിയത് ആരെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. പാനീയം നല്‍കിയ കുട്ടിയെ നേരിട്ട് കണ്ടാല്‍ അറിയാമെന്ന് അശ്വിന്‍ പറഞ്ഞിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാല്‍ തെളിവെടുക്കാന്‍ കഴിഞ്ഞില്ല. സ്‌കൂളിലെ നിരീക്ഷണ ക്യാമറകള്‍ അന്നേദിവസം പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റു തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞില്ല. ശീതളപാനീയം നല്‍കിയ കുട്ടിയെ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് അശ്വിന്‍ പറഞ്ഞത്. സ്‌കൂള്‍ യൂണിഫോം ധരിച്ച് പുറത്തുനിന്ന് ആരെങ്കിലും എത്തിയിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം സ്‌കൂള്‍കുട്ടികളില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് നീക്കങ്ങള്‍ തുടങ്ങി.

കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്ക്

നാഗര്‍കോവില്‍: ആസിഡിന്റെ അംശം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നിന് കേസെടുത്ത കളിയിക്കാവിള പോലീസിന് ഇതുവരെ യാതൊരു തെളിവും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.

Content Highlights: neyyattinkara school student aswin death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented